KeralaNews

അനധികൃത ‘പ്രസ്’ സ്റ്റിക്കറുകാരുടെ വിളയാട്ടം : കര്‍ശന നിയന്ത്രണങ്ങളുമായി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍

തിരുവനന്തപുരം : വാഹനങ്ങളില്‍ അനധികൃതമായി പ്രസ് സ്റ്റിക്കര്‍ ഒട്ടിക്കുന്നത് നിയന്ത്രിക്കുമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരി. വാഹനങ്ങളില്‍ അനധികൃതമായി പ്രസ് ബോര്‍ഡ്/സ്റ്റിക്കര്‍ ഉപയോഗിക്കുന്നതിരെതിരെ പരാതികള്‍ ലഭിച്ചിട്ടുണ്ട്. അര്‍ഹരായവര്‍ മാത്രം സ്റ്റിക്കര്‍ ഉപയോഗിക്കുവെന്ന് ഉറപ്പുവരുത്തണം. ഇക്കാര്യം അറിയിച്ച് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ തിരുനന്തപുരം പ്രസ് കഌ് സെക്രട്ടറിക്കും കെയുഡബഌുജെ പ്രസിഡന്റിനും പിആര്‍ വകുപ്പ് സെക്രട്ടറിക്കും കത്തയച്ചു.
മാധ്യമപ്രവര്‍ത്തനത്തിനു മാത്രമായി അനുവദിക്കുന്ന സ്വാതന്ത്ര്യവും സൗകര്യവും അനധികൃതമായി മറ്റുപലരും ദുരുപയോഗം ചെയ്യുന്നുണ്ട്. ഇത് തടയാനാണ് നടപടിയെന്നാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പറയുന്നത്. അംഗീകൃത മാധ്യമപ്രവര്‍ത്തകര്‍ ഔദ്യോഗിക ആവശ്യത്തിന് ഉപയോഗിക്കുന്ന വാഹനത്തിലേ പ്രസ് ബോര്‍ഡ് ഉപയോഗിക്കാവൂ. അല്ലാത്തപക്ഷം കര്‍ശന നടപടികളുണ്ടാകുമെന്നും കത്തില്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button