NewsLife Style

ശരീരത്തില്‍ നിന്ന് ആത്മാവ് വേര്‍പെടുന്ന ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ താരം

ആഘോഷിക്കാന്‍ കാരണങ്ങള്‍ കാത്തിരിക്കുകയാണ് സമൂഹ മാധ്യമങ്ങള്‍, പ്രത്യേകിച്ച് പ്രേതകഥകള്‍. കെന്റക്കിയില്‍ നിന്നുള്ള ഒരു ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. മോട്ടോര്‍സൈക്കിള്‍ അപകടത്തിന്റെ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടയില്‍ ആത്മാവിന്റെ സാന്നിധ്യം കാണിച്ച് സോള്‍ വാസ്‌ക്യുസ് എന്നൊരാളാണ് ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചത്. അപകടത്തില്‍ മരണമടഞ്ഞയാളുടെ ആത്മാവാണ് കാണുന്നതെന്നാണ് സോളിന്റെ വാദം. മരിച്ചയാളുടെ ശരീരത്തിനു മുകളിലായി മനുഷ്യ ശരീരത്തിനു സമാനമായൊരു വെള്ള രൂപം വായുവില്‍ നില്‍ക്കുന്നതു ചിത്രത്തില്‍ വ്യക്തമായി കാണുന്നുമുണ്ട്.

സംഭവ സ്ഥലത്തുകൂടി പോകുമ്പോള്‍ തന്റെ വാഹനത്തില്‍ നിന്നെടുത്ത ചിത്രമാണ് ഇതെന്നു സോള്‍ പറയുന്നു. ചിത്രം സൂം ചെയ്ത് ശ്രദ്ധയോടെ നോക്കൂ വായുവില്‍ നില്‍ക്കുന്ന മനുഷ്യരൂപത്തെ കാണാം എന്ന ക്യാപ്ഷനോടെയാണ് സോള്‍ ചിത്രം പങ്കുവച്ചത്.
ശരീരത്തില്‍നിന്ന് ആത്മാവ് വേര്‍പെടുന്ന കാഴ്ച തന്നെയാണ് അതെന്ന് ഭൂരിഭാഗം പേരും സമ്മതിക്കുന്നുണ്ട്. ആത്മാവിനെ പകര്‍ത്താന്‍ പറ്റിയ സോളിന്റെ ഭാഗ്യത്തെ പുകഴ്ത്തിയും ഒരുപാടുപേര്‍ രംഗത്തെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button