റിയാദ്:സൗദിയില്‍ സാമൂഹ്യമാധ്യമങ്ങൾ ദുരുപയോഗം ചെയ്താൽ ശിക്ഷ കര്‍ശനമാക്കുന്നു. സാമൂഹ്യമാധ്യമങ്ങളിലൂടെയും മൊബൈല്‍ ഫോണ്‍ വഴിയും മറ്റുള്ളവരെ അപകീര്‍ത്തിപെടുത്തുന്നവര്‍ക്ക് ഒരു വര്‍ഷം ജയില്‍ ശിക്ഷയും 5 ലക്ഷം റിയാല്‍ പിഴയും ചുമത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. സൗദി മനുഷ്യാവകാശ സമിതി തലവന്‍ ഡോ. മുഫ് ലിഹ് അല്‍ ഖഹ്താനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സോഷ്യല്‍ മീഡിയയിലൂടെ മറ്റുള്ളവരെ അപകീര്‍ത്തിപ്പെടുത്തുന്നവര്‍ക്കു അതിന്റെ പ്രത്യാഘാതത്തെ കുറിച്ച് അറിവുള്ളവര്‍ അല്ല. വിവിധ മേഘലകളില്‍ഉള്ള നിരവധി ആളുകള്‍ സോഷ്യല്‍ മീഡിയ സ്ഥിരം ഉപയോഗിക്കുന്നവരാണ്. ഐടി കുറ്റകൃത്യങ്ങളെക്കുറിച്ചും അതിന്റെ ശിക്ഷാനടപടികളെ കുറിച്ചും ജനങ്ങള്‍ കൃത്യമായി ബോധവന്മാരാകേണ്ടതുണ്ടെന്നും ഡോ. മുഫ് ലിഹ് അല്‍ ഖഹ്താനി പറഞ്ഞു.
Post Your Comments