പ്രണയത്തിന് പ്രായം ഒരു പ്രശ്‌നമല്ല എന്ന് തെളിയിക്കുന്ന കഥയാണ് അല്‍മെഡ ഇറെലിന്റെയും ഗാരി ഹാര്‍ഡ്വിക്കിന്റെയും. 2013 ലായിരുന്നു അല്‍മെഡയുടെ ആദ്യ ഭര്‍ത്താവ് ഡൊണാള്‍ഡ് മരിച്ചത്. സൂപ്പര്‍മാര്‍ക്കറ്റില്‍ അസിസ്റ്റന്റായ അല്‍മെഡ തന്റെ നാല് മക്കളോടൊപ്പം ജോലിയും വീടുമായാണ് പിന്നീട് കഴിഞ്ഞിരുന്നത്. 45 മത്തെ വയസ്സില്‍ മകന്‍ റോബര്‍ഡ് മരിച്ചു. മകന്റെ ശവസംസ്‌കാര ചടങ്ങിലായിരുന്നു ഗായിയെ പരിചയപ്പെടുന്നത്.
പരിചയപ്പെട്ട ശേഷം മൂന്നാഴ്ച ഇരുവരും പ്രണയിച്ചു. മകന്റെ ദു:ഖത്തില്‍ തളര്‍ന്നിരുന്ന തന്നെ അവന്‍ ആശ്വസിപ്പിച്ചു. അതിന് ശേഷവും അവന്‍ തന്നെ വീട്ടിലും സൂപ്പര്‍മാര്‍ക്കറ്റിലും വന്ന് സന്ദര്‍ശിച്ചു. പിരിയാന്‍ പറ്റില്ലാന്ന് തോന്നിയതോടെയാണ് വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. തന്നെ വിവാഹം കഴിക്കണമെന്ന് ഗാരിയാണ് ആദ്യം ആവശ്യപ്പെട്ടതെന്നും അല്‍മെഡ പറയുന്നു. താന്‍ സ്വപ്‌നത്തില്‍ കണ്ടിരുന്നതാരെയാണോ അയാളെ തന്നെയാണ് തനിക്ക് വധുവായി ലഭിച്ചതെന്ന് ഗാരിയും വ്യക്തമാക്കുന്നു.
മക്കള്‍ക്കിടയില്‍ ആദ്യമൊക്കെ എതിര്‍പ്പുണ്ടായിരുന്നുവെങ്കിലും ഇരുവരുടേയും വിവാഹത്തിന് പിന്നീട് മക്കള്‍ സമ്മതിക്കുകയായിരുന്നു. മകന്‍ റോബര്‍ട്ടിന്റെ മകനൊപ്പം സ്വന്തം വീട്ടിലാണ് അല്‍മെഡയും ഗാരിയും താമസിക്കുന്നത്. ഗാരിയേക്കാള്‍ മൂന്ന് വയസിന് മുതിര്‍ന്നതാണ് അല്‍മെഡയുടെ കൊച്ചുമകന്‍. പ്രായക്കൂടുതലോ കുറവോ ഒന്നും ഇവരുടെ ജീവിതത്തെ യാതൊരു വിധത്തിലും ബാധിക്കുന്നില്ല. പ്രായം തങ്ങള്‍ക്കിടയില്‍ ഒരു പ്രശ്‌നമായിട്ടില്ലെന്നും ഗാരിയും പറയുന്നു.
Post Your Comments