നൈസ്: ഫ്രാന്‍സിലെ നൈസ് നഗരത്തിലാണ് ഭീകരാക്രമണം ഉണ്ടായത്. ആക്രമണത്തില്‍ 76 പേര്‍ മരിക്കുകയും നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തെക്കന്‍ ഫ്രഞ്ച് നഗരമായ നൈസില്‍ ദേശീയ ദിനാഘോഷത്തിനിടെ ജനക്കൂട്ടത്തിനിടയിലേക്ക് ട്രക്ക് ഇടിച്ചുകയറ്റിയാണ് അക്രമി എഴുപതിലധികം പേരെ കൊലപ്പെടുത്തിയത്. ട്രക്ക് ഡ്രൈവറെ പോലീസ് വെടിവച്ചു കൊന്നു. എന്നാല്‍ ഇയാളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. നൈസ് നഗരത്തിലെ ബാസ്റ്റില്‍ ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന കരിമരുന്നുപ്രയോഗം കാണാനെത്തിയ ആളുകള്‍ക്ക് നേരെയാണ് അമിതവേഗത്തില്‍ എത്തിയ ട്രക്ക് ഇടിച്ചുകയറ്റിയത്. ആളുകളില്‍ പലരും റോഡില്‍ ഇരിക്കുകയായിരുന്നതിനാല്‍ ട്രക്ക് വരുമ്പോള്‍ ഓടി മാറാനും സാധിച്ചിരുന്നില്ലെന്ന് സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്. ജനക്കൂട്ടത്തിനിടയിലൂടെ ഏകദേശം ഒന്നര കിലോമീറ്ററോളം ട്രക്ക് സഞ്ചരിച്ചതായി അധികൃതര്‍ പറഞ്ഞു. ഇതിനിടെ ട്രക്ക് ഡ്രൈവര്‍ ആള്‍ക്കൂട്ടത്തിന് നേരെ വെടിവെച്ചതായി ദൃക്‌സാക്ഷികള്‍ പറയുന്നു. ഇതൊരു ആസൂത്രിത ആക്രമണമാണിതെന്ന് അധികൃതര്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Post Your Comments