ദുബൈ : വയസ് പതിനാലെ ഉള്ളുവെങ്കിലും ഇവനെ കാണണമെങ്കിൽ ആരായാലും മുൻകൂർ അനുവാദം വാങ്ങണം. ദുബൈയിൽ രാജാവായി ജീവിക്കുന്ന കുരുന്നാണ് പതിനാലുകാരന്‍ റഷീദ് സെയ്ഫ് ബെല്‍ഹസ. ദുബൈയിലെ കണ്‍സ്ട്രക്ഷന്‍ മുതലാളി സെയ്ഫ് അഹമ്മദ് ബെല്‍ഹസയുടെ മകന്‍. സ്‌കൂളില്‍ പഠിക്കാനുള്ള പ്രായമേ ആയിട്ടുള്ളൂ എങ്കിലും അച്ഛനൊപ്പം ബിസിനസ് രംഗത്ത് കൈവെച്ചിരിക്കുകയാണ് റഷീദ്. ഫാഷന്‍ ആണ് റഷീദിന്റെ മേഖല.
ദുബൈയിലെ ഏറ്റവും വിലകൂടിയ ഷൂസുകള്‍ ലഭിക്കണമെങ്കില്‍ റഷീദിനെ സമീപിക്കണം. ക്രിസ്റ്റിയാനോ റൊണാണ്‍ഡോ, ലയണല്‍ മെസി, ഷാരൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍ തുടങ്ങി ലോകത്തെ ഒട്ടുമിക്ക സെലിബ്രിറ്റികളേയും കാണാനുള്ള ഭാഗ്യം റഷീദിന് ലഭിച്ചിട്ടുണ്ട്. എല്ലാവരും റഷീദിനെ കാണാന്‍ അങ്ങോട്ട് ചെന്നതാണ്.ദുബൈയില്‍ വന്നാല്‍ റഷീദിനെ കാണാതെ ഒരു സെലിബ്രിറ്റികളും മടങ്ങാറില്ല. സെലിബ്രിറ്റികളുടെ അപ്പോയിന്റ്‌മെന്റുകള്‍ മാനേജ് ചെയ്യാന്‍ റഷീദിന് ഒരു ഏജന്റുമുണ്ട്. റഷീദിന്റെ വിലകൂടിയ ഷൂ കളക്ഷനുകളും റഷീദ് വളർത്തുന്ന കടുവകളേയും കണ്ട ശേഷമേ അവര്‍ മടങ്ങൂ.
Post Your Comments