ദുബായ് : ഗള്‍ഫ് രാജ്യങ്ങളിലെ മൊബൈല്‍ കമ്പനിയായ എത്തിസലാത്താണ് കോള്‍ നിരക്ക് കുറയ്ക്കാനായി പുതിയ പദ്ധതിയുമായി രംഗത്തെത്തിയിരിക്കുന്നത്. കോള്‍ ബാക്ക് ആപ്പ് ഡൗണ്‍ലോഡ് പദ്ധതി പ്രകാരം, നിലവിലെ കോള്‍ നിരക്കില്‍നിന്ന് 77 ശതമാനം ഡിസ്കൗണ്ട് നിരക്കില്‍ എവിടേക്കും വിളിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. കോള്‍ ബാക്ക് എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്താല്‍ ബന്ധുക്കളെയും സുഹൃത്തുക്കളെയും റോമിങ്ങിന്റെ അമിത ചാര്‍ജിനെക്കുറിച്ച് ഓര്‍ക്കാതെ വിളിക്കാം. മിനിട്ടിന് 3 ദിര്‍ഹം (ഏകദേശം 54 ഇന്ത്യന്‍ രൂപ) നിരക്കില്‍ വിളിക്കാനാകുന്ന സേവനമാണ് മൊബൈല്‍ കമ്പനിയായ എത്തിസലാത്ത് അവതരിപ്പിക്കുന്നത്. .
സന്ദര്‍ശിക്കുന്ന രാജ്യങ്ങളിലെ ഏത് നമ്പരിലേക്കും അതേപോലെ അവിടെനിന്ന് വിദേശത്തേക്കും ഡാറ്റാ കണക്ഷന്റെ ആവശ്യമില്ലാതെ വിളിക്കാനാകും, , രാജ്യത്തിനുള്ളിലായിരിക്കുമ്പോഴും ജന്മനാട്ടിലായിരിക്കുമ്പോഴും മറ്റ് വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോഴും കോള്‍ ബാക്ക് ആപ്ലിക്കേഷന്റെ സേവനം ലഭിക്കും.
എങ്ങനെയാണ് ഒരു നമ്പരിലേക്ക് വിളിക്കുന്നതെന്ന് നോക്കാം
1. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പിള്‍ സ്റ്റോറില്‍ നിന്നോ ‘കോള്‍ ബാക്ക്’ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യാം.
2. ഫോണ്‍ബുക്കിലെ കോണ്ടാക്ട് ലിസ്റ്റില്‍നിന്ന് തന്നെ വിളിക്കാനാകുമെന്നതാണ് പ്രത്യേകത.
3. എത്തിസലാത്തില്നിന്ന് ഇന്‍കമിംഗ് കോള്‍ വരുന്നതായി പോപ് അപ് നോട്ടിഫിക്കേഷന്‍ ലഭിക്കും.
4. കോള്‍ എടുക്കുമ്പോള്‍ നാം മുമ്പ് വിളിച്ച നമ്പരിലേക്ക് കണക്ട് ആകും.
5. 188 രാജ്യങ്ങളിലാണ് എത്തിസലാത്ത് ഈ സേവനം അവതരിപ്പിക്കുന്നത്, റോമിംഹ് പാര്‍ട്ണേഴ്സ് ആരൊക്കെയെന്ന് നോക്കാം
6. ആന്‍ഡ്രോയ്ഡ്, ആപ്പിള്‍ പ്ലാറ്റ്ഫോമുകളിലില്ലാത്തവര്ക്കും ആപ്പ് വഴി ലോക്കല്‍ നിരക്കില്‍ ഫോണ്‍ ചെയ്യാനുള്ള സൗകര്യം ലഭിക്കും. വിളിക്കുന്ന നമ്പറിന് മുമ്പായി 145 എന്ന നമ്പര്‍ ചേര്‍ത്താല്‍ മാത്രമായിരിക്കും സൗകര്യം ലഭിക്കുക.
റോമിംഗ് സേവനങ്ങളെക്കുറിച്ചുള്ള സംശയങ്ങള്‍ക്ക് എത്തിസലാത്തിന്റെ ട്രാവലേഴ്സ് ഹെല്‍പ്പ് ലൈനില്‍ ലോകത്തെവിടെനിന്നും വിളിക്കാം
8002300 (പോസ്റ്റ്പെയ്ഡ് കസ്റ്റമേഴ്സിന് ഫ്രീ കോള്‍ബാക്ക്)
+971 8002300 (ഔട്ട്ഗോയിംഗ് റേറ്റ് ഉണ്ടാകും)
+971 400 444101 ((ഔട്ട്ഗോയിംഗ് റേറ്റ് ഉണ്ടാകും)
800 2300 (യുഎഇയില്‍ നിന്നാണെങ്കില്‍)
Post Your Comments