NewsInternational

‘സെക്‌സോമ്‌നിയ’ ഈ അവസ്ഥയെ കുറിച്ച് അമ്പരിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി ശാസ്ത്രലോകം

ടൊറന്റോ: സ്വബോധമില്ലാതെ ഉറക്കത്തില്‍ സെക്‌സില്‍ ഏര്‍പ്പെടുന്ന അവസ്ഥയാണ് സെക്‌സോമ്‌നിയ എന്ന് പറയുന്നത്. ഈ സമയത്ത് ചെയ്യുന്നതെന്താണെന്ന് ഇവര്‍ക്ക് ഓര്‍മ്മയുണ്ടാവില്ല. 2014ല്‍ സ്വീഡനില്‍ ഒരു മനുഷ്യനെ ബലാല്‍സംഗക്കുറ്റം ചുമത്തി കോടതിയില്‍ കൊണ്ടുവന്നു.പക്ഷെ കോടതി അയാളെ വെറുതെ വിട്ടു.
കാരണം സംഭവം നടന്ന സമയത്ത് അയാള്‍ ഉറക്കത്തിലായിരുന്നത്രേ. സെക്‌സോമ്‌നിയ എന്ന രോഗത്തിന്റെ പ്രത്യേകതയാണിത്. ബന്ധങ്ങളെ പോലും തകര്‍ക്കുന്ന ഒരു അവസ്ഥയാനിത്.താന്‍ പോലും അറിയപ്പെടാതെ ഇവര്‍ പല കുറ്റ കൃത്യങ്ങളും ചെയ്‌തേക്കാം.
ഇങ്ങനെയൊരു അവസ്ഥ ഉണ്ട് എന്നുപോലും കുറെ വര്‍ഷങ്ങള്‍ക്ക് മുന്‍പുവരെ സംശയിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ശാസ്ത്രലോകം ഈ വസ്തുതഅംഗീകരിയ്ക്കുന്നുണ്ട്..

ടോറോന്റോ,ഒട്ടാവ യൂണിവേഴ്‌സിറ്റികളിലെ ഗവേഷണങ്ങളുടെ ഫലമായി ചില നിര്‍ണ്ണായകമായ കണ്ടെത്തലുകള്‍ നടന്നിട്ടുണ്ട്. തലച്ചോറിന്റെ ഒരു അവസ്ഥയാണ് ഇതിനു കാരണം.
ഉറങ്ങാതെ ക്ഷീണിച്ച അവസ്ഥയില്‍ ഉറക്കത്തിനും ഉണര്‍ച്ചയ്ക്കുമിടയില്‍ തലച്ചോര്‍ ‘കണ്ഫ്യൂസ്ഡ്’ ആയിപ്പോകുമത്രേ. പകുതിയുറക്കത്തില്‍ ചെയ്യുന്ന കാര്യങ്ങള്‍ക്ക് സ്വയം നിയന്ത്രണമുണ്ടാവില്ല. അത് കൂടുതല്‍ പ്രശ്‌നങ്ങള്‍ക്കും വഴി വയ്ക്കും.
ദ്യപാനം,മയക്കുമരുന്ന്. ഉറക്കമില്ലായ്മ എന്നിവയൊക്കെ കാരണമാകാം. മരുന്നില്ലെങ്കിലും എല്ലാ ദിവസവും നന്നായി ഉറങ്ങിയാല്‍ തന്നെ ഇത്തരം സംഭവങ്ങളുടെ എണ്ണം കുറയ്ക്കാമെന്ന് ഗവേഷണ ഫലം പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button