KeralaLatest NewsNews

ലോക ശാസ്ത്രജ്ഞരില്‍ തിളങ്ങി മലയാളി: കേരളത്തിലെ ശാസ്ത്രജ്ഞരില്‍ ഒന്നാം സ്ഥാനം നേടിയത് ഡോ.സാബു തോമസ്

പ്രൊഫ. സാബു തോമസിന്റെ ഗവേഷണ പ്രബന്ധങ്ങളില്‍ നിന്നുള്ള 70,681 ഉദ്ധരണികള്‍ മറ്റ് ഗവേഷകര്‍ അവരുടെ പ്രബന്ധങ്ങളില്‍ ഉപയോഗിച്ചിട്ടുണ്ട്.

കോട്ടയം: കേരളത്തിലെ ശാസ്ത്രജ്ഞരില്‍ ഒന്നാം സ്ഥാനം നേടി ഡോ. സാബു തോമസ്. ലോകത്തിലെ ശാസ്ത്രജ്ഞര്‍ക്കായി ഗവേഷണ റാങ്കിങ് രംഗത്തെ പ്രശസ്തരായ എ.ഡി. സൈന്റിഫിക് ഇന്‍ഡക്സ് നടത്തിയ റാങ്കിങ്ങിലാണ് മഹാത്മാഗാന്ധി സര്‍വകലാശാല വൈസ് ചാന്‍സലറായ ഡോ. സാബു തോമസ് കേരളത്തില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്.

പ്രൊഫ. സാബു തോമസിന്റെ ഗവേഷണ പ്രബന്ധങ്ങളില്‍ നിന്നുള്ള 70,681 ഉദ്ധരണികള്‍ മറ്റ് ഗവേഷകര്‍ അവരുടെ പ്രബന്ധങ്ങളില്‍ ഉപയോഗിച്ചിട്ടുണ്ട്. ഇന്ത്യയില്‍ എച്ച്‌-സൂചികയില്‍ 19-ാം സ്ഥാനവും ഐ-10 സൂചികയില്‍ 8-ാം സ്ഥാനവും സൈറ്റേഷനുകളുടെ കാര്യത്തില്‍ 29-ാം സ്ഥാനവുമാണ് അദ്ദേഹത്തിനുള്ളത്.

Read Also: പൊതുമരാമത്ത് വകുപ്പിന് ഇനി മഴക്കാലം നേരിടാം: പ്രത്യേക ടാസ്ക് ഫോഴ്സും കണ്‍ട്രോള്‍ റൂമും

ശാസ്ത്രജ്ഞരുടെ ഗവേഷണ ഫലങ്ങളേയും ഗവേഷണ പ്രവര്‍ത്തനങ്ങളെയും ശാസ്ത്രീയമായി മൂല്യനിര്‍ണ്ണയം നടത്തുന്ന എച്ച്‌. സൂചിക, ഐ-10 സൂചിക, മറ്റ് ഗവേഷണ പ്രബന്ധങ്ങളില്‍ ഉപയോഗിച്ചിട്ടുള്ള സൈറ്റേഷന്‍ തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രൊഫ. സാബു തോമസ് ലോക ശാസ്ത്രജ്ഞരില്‍ തിളങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button