NewsInternational

പാകിസ്ഥാന്‍ ഉരുക്കുമുഷ്ടി ഭരണത്തിലേക്കോ?

സൈനികമേധാവി ജെനറല്‍ റഹീല്‍ ഷരീഫിനോട് രാജ്യത്ത് പട്ടാളനിയമം നടപ്പിലാക്കാനും, സാങ്കേതികവൈദഗ്ദ്യമുള്ള ആളുകളെ ഉള്‍പ്പെടുത്തി ഒരു ഗവണ്മെന്‍റ് റഹീല്‍ ഷരീഫിന്‍റെ നേതൃത്വത്തില്‍ രൂപീകരിച്ച് അധികാരമേറ്റെടുക്കാനും ആവശ്യപ്പെട്ടുകൊണ്ട് പാകിസ്ഥാനിലെ 13 പ്രധാനനഗരങ്ങളില്‍ രഹസ്യസ്വഭാവമുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ഇതോടെ, പാകിസ്ഥാന്‍ ഒരു ഉരുക്കുമുഷ്ടി ഭരണത്തിലേക്ക് നീങ്ങുകയാണോ എന്ന സംശയങ്ങള്‍ ബലപ്പെട്ടു.

അത്രയൊന്നും ജനസ്വാധീനമില്ലാത്ത പാക്-പഞ്ചാബില്‍ ആസ്ഥാനമുള്ള “മൂവ് ഓണ്‍ പാകിസ്ഥാന്‍” എന്ന പാര്‍ട്ടിയാണ് ലാഹോര്‍, കറാച്ചി, പെഷവാര്‍, ക്വെറ്റ, റാവല്‍പിണ്ടി, ഫൈസലാബാദ്, സര്‍ഘോട, പാക്-ഹൈദരാബാദ് എന്നിവയടക്കമുള്ള നഗരങ്ങളില്‍ ഇത്തരം പോസ്റ്ററുകള്‍ പതിച്ചത്. നേരത്തെ, മാസങ്ങള്‍ക്ക് മുമ്പ്, ജനറല്‍ ഷരീഫിനോട് വിരമിക്കല്‍ തീരുമാനം പിന്‍വലിച്ച് പദവിയില്‍ തുടരാന്‍ ആവശ്യപ്പെട്ടു കൊണ്ടുള്ള പോസ്റ്റര്‍ പ്രചരണത്തിലൂടെയാണ് ഇവര്‍ ശ്രദ്ധയാകര്‍ഷിച്ചത്.

ഈ പ്രചരണ പരിപാടിയിലൂടെ അണിയറയില്‍ എന്തൊക്കെയോ രഹസ്യനീക്കങ്ങള്‍ നടക്കുന്നു എന്ന അഭ്യൂഹങ്ങള്‍ക്ക് വീണ്ടും ജീവന്‍ വച്ചിരിക്കുകയാണ്. സംശയാസ്പദമായ എന്തോ രഹസ്യനീക്കങ്ങള്‍ നടക്കുന്നതായി നിരീക്ഷകന്‍ അമീര്‍ റാണയും അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button