ഹിസ്ബുള്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനിയെ ഇന്ത്യന്‍ സൈന്യം വധിച്ചതിനു തൊട്ടുപിന്നാലെ കാശ്മീരില്‍ പൊട്ടിപ്പുറപ്പെട്ട സംഘാര്‍ഷാവസ്ഥ നിയന്ത്രണവിധേയമാക്കുന്നത്തിനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ ഊര്‍ജ്ജിതമാകുന്നു. ഇതിനു മുന്നോടിയായി, പ്രധാനമന്ത്രി നരേന്ദ്രമോദി അടിയന്തിരമായി ഉന്നതതല ക്യാബിനറ്റ് യോഗം വിളിച്ചു.
യോഗത്തില്‍ അഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്, പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍, ധനമന്ത്രി അരുണ്‍ ജയ്‌റ്റ്ലി, വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ അടക്കമുള്ള ഉന്നതനേതാക്കള്‍ പങ്കെടുത്തു.
കാശ്മീരില്‍ ഇപ്പോഴും തുടരുന്ന സംഘര്‍ഷത്തില്‍ ഇതുവരെ 30 ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്.
Post Your Comments