NewsGulf

പ്രവാസികൾ അറിയാൻ : നോർക്കയെ സംബന്ധിക്കുന്ന സംശയങ്ങൾക്കൊരു മറുപടി

ജോലി ഉപേക്ഷിച്ച് നാട്ടിലെത്തുന്ന പ്രവാസികൾക്ക് കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെ നോർക്ക ആരംഭിച്ചിരിക്കുന്ന പദ്ധതിയാണ് നോർക്ക ഡിപ്പാർട്ട്‌മെന്റ് പ്രോജക്ട് ഫോർ റിട്ടേൺ എമിഗ്രന്റ്‌സ്. തിരികെയെത്തുന്ന പ്രവാസികൾക്ക് സ്വയംതൊഴിൽ സംരംഭങ്ങളിലൂടെ വരുമാനം ഉറപ്പ് വരുത്തുകയാണ് ഇതിന്റെ ലക്ഷ്യം.

അപേക്ഷകന്റെ പാസ്‌പോർട്ട് സൈസ് ഫോട്ടോ,പാസ്‌പോർട്ടിന്റെ ബന്ധപ്പെട്ട പേജുകളുടെ പകർപ്പ്(വിദേശത്ത് തൊഴിൽ ചെയ്തിരുന്ന കാലയളവ് വ്യക്തമാക്കണം), തുടങ്ങാൻ ഉദ്ദേശിക്കുന്ന സംരംഭത്തിന്റെ സംക്ഷിപ്ത വിവരണം എന്നിവയാണ് ലോൺ ലഭിക്കാനായി ആവശ്യമുള്ള രേഖകൾ . നോർക്കയുടെ വെബ്സൈറ്റിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്.

വ്യാപാരം,കൃഷി,കോഴിവളർത്തൽ തുടങ്ങിയവയ്ക്കായി 20 ലക്ഷം രൂപ വരെയാണ് വായ്പ ലഭിക്കുക. വായ്പാ തുകയുടെ 15 ശതമാനം സബ്‌സിഡിയായി ലഭിക്കും.പത്ത് ശതമാനമാണ് പലിശ.കൃത്യമായി തിരിച്ചടയ്ക്കുന്നവർക്ക് 3 ശതമാനം പലിശ ഇളവ് ഉണ്ടാവും.ചുരുങ്ങിയത് രണ്ട് വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് മടങ്ങിയെത്തിയവരായ പ്രവാസികൾക്കും,അത്തരം പ്രവാസികൾ ഒത്തുചേർന്ന് ആരംഭിക്കുന്ന സംഘങ്ങൾക്കും ഈ പദ്ധതിയുടെ ഭാഗമാകാം.3 വർഷത്തേക്ക് തിരിച്ചടവ് ഉണ്ടാവില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button