ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രിയായി നിലവിലെ ആഭ്യന്തര സെക്രട്ടറി തെരേസ മെയ് തിരഞ്ഞെടുക്കപ്പെടും എന്ന് ഉറപ്പായി. മത്സരത്തില്‍ തെരേസയുടെ ഏക എതിരാളിയായിരുന്ന ആന്‍ഡ്രിയ ലീഡ്‌സം മത്സര രംഗത്തു നിന്നു പിന്മാറിയതോടെയാണു തെരേസ മെയ് സ്ഥാനം ഉറപ്പിച്ചത്. തെരേസ മെയ് പ്രധാനമന്ത്രി പദത്തിലെത്താന്‍ യോഗ്യയായ വനിതയാണെന്നു ആന്‍ഡ്രിയ ലീഡ്‌സം പറഞ്ഞു.
മാര്‍ഗരറ്റ് താച്ചര്‍ 1990 ല്‍ സ്ഥാനം ഒഴിഞ്ഞ ശേഷം ആദ്യമായാണു ഒരു വനിത പ്രധാനമന്ത്രിക്കു ബ്രിട്ടന്‍ ഭരിക്കാന്‍ അവസരം ലഭിക്കുന്നത്.
Post Your Comments