നാഷ്വില്ലേ : മക്കളെ മാതാവ് കഴുത്തറുത്ത് കൊലപ്പെടുത്തി. യുഎസ്സിലെ നാഷ് വില്ലേയിലാണ് സംഭവം നടന്നത്. അഞ്ചു വയസ്സിന് താഴെയുള്ള നാല് കുട്ടികളെയാണ് യുവതി കഴുത്തറുത്ത് കൊന്നത്.
ഇരുപത്തിയൊന്‍പതുകാരിയായ ശാന്തിയാ ഗാര്‍നറിനെ പോലീസ് അറസ്റ്റ് ചെയ്തു. മാനസിക വിഭ്രാന്തി കാണിച്ച ഇവരെ മാനസിക ചികിത്സാ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജൂലൈ 1 നായിരുന്നു സംഭവം നടന്നത്. താഴെയുള്ള കുട്ടികളെ കൊല്ലുന്നത് കണ്ട് 7 വയസ്സ് പ്രായമുള്ള മൂത്ത കുട്ടി വീട്ടില്‍ നിന്ന് ഇറങ്ങിയോടി രക്ഷപ്പെടുകയായിരുന്നു. കുട്ടികളെ കൊല്ലാനുണ്ടായ സാഹചര്യം ഇതുവരെയും പുറത്തുവന്നിട്ടില്ല. ഇതിന് ശേഷം മാത്രമേ കേസില്‍ വാദം തുടരാന്‍ സാധിക്കൂ.
Post Your Comments