ഔറംഗബാദ് : ആറു വയസ്സുകാരിയെ നിര്‍ബന്ധിപ്പിച്ച് സവാള വിഴുങ്ങിപ്പിച്ചു കൊലപ്പെടുത്തിയ പിതാവ് അറസ്റ്റില്‍. സഞ്ജയ് കുട്ടെ (30) ആണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. കുറ്റകൃത്യം മറയ്ക്കാന്‍ കുട്ടേ, ഭാരതിയുടെ ശരീരം മറ്റൊരു സ്ഥലത്തു കൊണ്ടുപോയി കുഴിച്ചിട്ടു. എന്നാല്‍ അമ്മ ബന്ധുക്കളെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെട്ടു. തിങ്കളാഴ്ച കുട്ടെയെ അറസ്റ്റ് ചെയ്തു. കുട്ടിയുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങിനെ, പിതാവ് സഞ്ജയ് കുട്ടെ, മകള്‍ ഭാരതിയുടെ ഗൃഹപാഠം ശ്രദ്ധിക്കുകയായിരുന്നു. അക്ഷരമാല ഓര്‍മിച്ചു പറയാന്‍ പെണ്‍കുട്ടിക്കു സാധിക്കാതിരുന്നത് കുട്ടെയെ ദേഷ്യം പിടിപ്പിച്ചു. വീണ്ടും ഭാരതിക്കു പറയാന്‍ സാധിക്കാതെ വന്നതോടെ അവളെ മര്‍ദിക്കുകയും തുടര്‍ന്ന് ശിക്ഷയായി സവാള വിഴുങ്ങാന്‍ ആവശ്യപ്പെടുകയുമായിരുന്നു. സവാള കഴിച്ചതിനെ തുടര്‍ന്ന് ഭാരതിക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെടുകയും തുടര്‍ന്ന് പെണ്‍കുട്ടി മരിക്കുകയും ചെയ്തു. ഈ സമയം മാതാവും രണ്ടുവയസ്സുകാരനായ സഹോദരനും വീട്ടിലുണ്ടായിരുന്നു.
Post Your Comments