ന്യൂയോര്‍ക്ക് : മരണം തല്‍സമയം പകര്‍ത്തി ഫെയ്‌സ്ബുക്കിലൂടെ സ്ട്രീം ചെയ്ത, അമേരിക്കന്‍ പൊലീസിന്റെ ക്രൂരതയുടെ മുഖമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയകളിലെ പ്രധാന ചര്‍ച്ചാ വിഷയം. കേവലം ട്രാഫിക് ലംഘനത്തിന്റെ പേര് പറഞ്ഞ് കാമുകിക്കൊപ്പം യാത്ര ചെയ്യുകയായിരുന്ന കറുത്ത വര്‍ഗക്കാരനെയാണ് അമേരിക്കന്‍ പൊലീസ് റോഡിലിട്ട് വെടിവെച്ച് കൊന്നത്. ഈ സമയം സംഭവിച്ചതെല്ലാം കാമുകി ലൈവായി ഫെയ്‌സ്ബുക്കിലൂടെ സ്ട്രീം ചെയ്യുകയും ചെയ്തു.
വണ്ടിയുടെ ടെയില്‍ലൈറ്റ് പ്രവര്‍ത്തിക്കുന്നില്ലെന്ന് പറഞ്ഞാനത്രെ പൊലീസ് വെടിവച്ചത്. എല്ലാം വീഡിയോയില്‍ വ്യക്തമാണ്. പൊലീസിന്റെ വെടിയേറ്റ് ചോര വാര്‍ന്ന് കാമുകന്‍ മരിക്കുന്ന ഓരോ നിമിഷങ്ങളും കാമുകി ഒഡിയോ സഹിതം ഫെയ്‌സ്ബുക്കില്‍ ലൈവ് ചെയ്തു. ലോകം ഒന്നടങ്കം ഈ വീഡിയോ തല്‍സമയം കണ്ടു, പ്രതിഷേധക്കാര്‍ തെരുവിലിറങ്ങി, പൊലീസ് ക്രൂരതക്കെതിരെ അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ വരെ രംഗത്തെത്തി.
ഡയമണ്ട് റെയ്‌നോള്‍ഡ്‌സ് (മരിച്ച വ്യക്തിയുടെ കാമുകി) എന്ന ഫെയ്‌സ്ബുക്ക് ഉപയോക്താവിന്റെ ലൈവ് വീഡിയോ സംബന്ധിച്ച് മാര്‍ക്ക് സക്കര്‍ബര്‍ഗ് വരെ പ്രതികരിച്ചു. കാറിന്റെ ബാക്ക് സീറ്റിലിരുന്ന് അവരുടെ നാലു വയസ്സുകാരി മകള്‍ ഇതെല്ലാം കാണുന്നത് വീഡിയോയിലുണ്ട്. ഏറെ ഞെട്ടിപ്പിക്കുന്നതാണ് ഈ വീഡിയോ. ഡയമണ്ടിന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ ഞാനും പങ്കുചേരുന്നു. ഇത്തരം സംഭവങ്ങളും വിഡിയോകളും ഇനി ആവര്‍ത്തിക്കാതിരിക്കട്ടെ എന്നും സക്കര്‍ബര്‍ഗ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചിട്ടു.
വീഡിയോ ഫെയ്‌സ്ബുക്കില്‍ വന്നതോടെ പ്രദേശത്ത് പൊലീസിനെതിരെ നിരവധി പേര്‍ രംഗത്തെത്തി. രോഷാകുലരായ ജനം രാജ്യത്തുടനീളവും പ്രതിഷേധങ്ങള്‍ നടത്തി. ‘നിങ്ങള്‍ക്ക് ദുഃഖമുണ്ടെന്ന് ആരും പറയരുത്, ഞങ്ങള്‍ക്ക് നീതിയാണാവശ്യം,’ ഡയമണ്ട് റെയ്‌നോള്‍ഡ്‌സ് ഉറക്കെ വിളിച്ചു പറയുന്നതും വീഡിയോയിലുണ്ട്.
Post Your Comments