ഇന്ത്യാക്കാരനായ ഭര്‍ത്താവിന്‍റെ ആഗ്രയില്‍ താമസിക്കുന്ന കുടുംബാംഗങ്ങള്‍ക്കെതിരെ അവരുടെ വസതിക്ക് മുമ്പില്‍ ചെറിയ കുട്ടിയുമായി പ്രതിഷേധ സമരം നടത്തുന്ന റഷ്യന്‍ യുവതിയെ സഹായിക്കാന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ഇന്നലെ മുന്നോട്ട് വന്നത് വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഉത്തര്‍പ്രദേശ് ഗവണ്മെന്‍റിന്‍റെ അധികാരപരിധിയിലുള്ള സ്ഥലമാണ് ആഗ്ര എന്നതിനാല്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിനോട് പ്രശ്നത്തില്‍ ഇടപെട്ട് റഷ്യന്‍ യുവതി ഓള്‍ഗ എഫിമെങ്കോവയെ സഹായിക്കാനായിരുന്നു സുഷമയുടെ അഭ്യര്‍ത്ഥന.
ട്വിറ്റര്‍ വഴിയുള്ള സുഷമയുടെ സഹായാഭ്യര്‍ത്ഥന ശ്രദ്ധയില്‍പ്പെട്ട അഖിലേഷ് യാദവ് ഓള്‍ഗയെ സഹായിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ച ശേഷം ഇപ്രകാരം മറുപടി അയച്ചു, “ഓള്‍ഗയുടെ ഭര്‍തൃവീട്ടുകാരെ കൗണ്‍സിലിംഗിലൂടെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി പ്രശ്നങ്ങളെല്ലാം പരിഹരിച്ചിരിക്കുന്നു. ഓള്‍ഗയ്ക്ക് താമസിക്കുവാനായി വീടിന്‍റെ ഒരുഭാഗം വിട്ടുനല്‍കാനും തീരുമാനമായി”.
അഖിലേഷ് യാദവ് തന്‍റെ സഹായാഭ്യര്‍ത്ഥന സ്വീകരിച്ച് ആവശ്യമായ കാര്യങ്ങള്‍ ചെയ്തു എന്ന്‍ മനസ്സിലായ സുഷമ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിക്ക് നന്ദിയും പ്രകാശിപ്പിച്ചു.
“അഖിലേഷ് ജി, ഈ പ്രശ്നം പരിഹരിച്ചതിന് അങ്ങേയ്ക്ക് നന്ദി. ഇത്തരം സംഭവങ്ങള്‍ രാജ്യത്തിന്‍റെ പ്രതിച്ഛായയെ ബാധിക്കും”.
Thank you Akhilesh ji for resolving this. Such incidents affect country’s image. @yadavakhilesh https://t.co/LpKvOTEi9F
— Sushma Swaraj (@SushmaSwaraj) July 10, 2016
ഓള്‍ഗയുടെ ഭര്‍ത്താവ് വിക്രംസിംഗ് ഛന്ദേലിന്‍റെ കുടുംബാംഗങ്ങള്‍ക്കെതിരെ ഡല്‍ഹി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണവും ആരംഭിച്ചു.
Post Your Comments