
ഐഎസ് ബന്ധം ഉണ്ടെന്ന് സംശയിക്കുന്ന പാലക്കാട് സ്വദേശികളായ സഹോദരങ്ങള്‍ ഇസയ്ക്കും യാഹ്യയ്ക്കും വിവാദ പ്രഭാഷകന്‍ സക്കീര്‍ നായിക്കുമായി അടുത്ത ബന്ധമുണ്ടെന്ന്‍ മാതാപിതാക്കള്‍. മുംബൈയില്‍ വച്ച് സക്കീര്‍ നായിക് ആണ് ഇസയേയും യാഹ്യയെയും മതം മാറ്റിയതെന്ന് ഇവരുടെ പിതാവ് വിന്‍സന്‍റ് പറഞ്ഞു. പഠനകാലത്തുതന്നെ ഈസയ്ക്കും യാഹ്യയ്ക്കും സക്കീറുമായി ബന്ധമുണ്ടായിരുന്നുവെന്നാണ് കരുതുന്നത്.
ബാംഗ്ലൂരിൽ പഠിച്ചുകൊണ്ടിരുന്ന ഇളയമകൻ യാഹ്യ ആണ് ആദ്യം ഇസ്‍ലാം മതം സ്വീകരിച്ചത്. പിന്നീട് ഈസയേയും മതപരിവർത്തനം നടത്തുകയായിരുന്നു. ഇവർ പലപ്പോഴും മുംബൈ സന്ദർശിക്കാറുണ്ടായിരുന്നു. ഭാര്യമാരെയും ഇവർ മുംബൈയിലേക്കു കൊണ്ടു പോയിരുന്നുവെന്നും വിൻസന്‍റ് വെളിപ്പെടുത്തി. ഈസയുടെ ഭാര്യ നിമിഷയെ 2013-ൽ ആണ് മതം മാറ്റിയത്.
ധാക്ക ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഡോ. സക്കീര്‍ നായിക് വിവാദങ്ങളില്‍ അകപ്പെട്ടു നില്‍ക്കുന്ന സമയത്താണ് പാലക്കാട് സ്വദേശികളായ സഹോദരങ്ങള്‍ സക്കീര്‍ നായിക്കിന്‍റെ അനുയായികളാണെന്ന് പിതാവ് വിന്‍സന്‍റ് വെളിപ്പെടുത്തുന്നത്. മുംബൈയില്‍ വച്ച് സക്കീര്‍ നായിക് ആണ് ആദ്യം യാഹ്യയേയും പിന്നീട് ഇസയെയും ഇസ്ലാം മതത്തിലക്ക് പരിവര്‍ത്തനം ചെയ്തത്. നവംബറില്‍ സഹോദരിയുടെ ഭര്‍ത്താവിനേയും മുംബൈയില്‍ സക്കീര്‍ നായികിന്റെ പക്കലെത്തിച്ച് മതംമാറ്റുവാന്‍ യാഹ്യ ശ്രമിച്ചിരുന്നു.
പക്ഷെ സഹോദരീ ഭര്‍ത്താവ് വിസമ്മതിക്കുകയാണുണ്ടായത്. പ്രാർഥനയ്ക്കിടെ മൂന്നുതവണ തന്‍റെ കണ്ണിൽനോക്കാൻ സക്കീർ നായിക്ക് ആവശ്യപ്പെട്ടു. എന്നാൽ സഹോദരീ ഭര്‍ത്താവ് ഇതിനു വഴങ്ങിയില്ല. എന്താണ് കണ്ണിൽ നോക്കാത്തതെന്നു ചോദിച്ചപ്പോൾ ‘എനിക്ക് നിങ്ങളുടെ കണ്ണിൽ നോക്കണ്ട’ എന്നു മറുപടി പറഞ്ഞു. ഇങ്ങനെ മൂന്നു തവണ കണ്ണിൽ നോക്കിയാൽ മുസ്‍ലിം ആകുമെന്നും പഴയ കാര്യങ്ങൾ മറക്കുമെന്നും യാഹ്യയും ഈസയും പറഞ്ഞതായി വിന്‍സന്‍റ് വെളിപ്പെടുത്തി.
ഞായറാഴ്ച ദിവസങ്ങളില്‍ പാലക്കാട് മുടപ്പല്ലൂരില്‍ ഏതോ കേന്ദ്രത്തില്‍ മക്കളും ഭാര്യമാരും പോയിരുന്നു. നിലമ്പൂര്‍ കാസര്‍കോഡ് എന്നിവിടങ്ങളിലും മുംബൈയിലും ഇടയ്ക്കിടെ പോയിവന്നിരുന്നു. രാപകലില്ലാതെ മക്കളുടെയും മരുമക്കളുടെയും ഫോണില്‍ മതത്തെ സംബന്ധിച്ച പലതും വാട്‌സപ്പ് സന്ദേശങ്ങളായും എസ്എംഎസുകളായും വരുമായിരുന്നു.
മെയ് പതിനെട്ടിന് കോയമ്പത്തൂരിലേക്ക് പോകുന്നു എന്നും അവിടെ നിന്നും ബാംഗ്ലൂര്‍ വഴി ശ്രീലങ്കയിലേക്ക് പോകും എന്നുമാണ് ഇവര്‍ വീട്ടില്‍ പറഞ്ഞിരുന്നത്. യാത്രയ്ക്ക് രണ്ട് ദിവസം മുന്പ് ത്വക്കില്‍ ചൊറിച്ചില്‍ അനുഭവപ്പെടുന്നു എന്ന് പറഞ്ഞ് ഇസയും യാഹ്യയും താടി മുറിച്ച് രൂപമാറ്റം നടത്തിയിരുന്നെന്നും ഇത് സുരക്ഷിതമായി നാടുവിടാനായിരുന്നെന്ന് ഇപ്പോള്‍ സംശയിക്കുന്നതായും വിന്‍സന്റ് പറയുന്നു.
ശ്രീലങ്കയിൽ ബിസിനസ് ചെയ്യാൻ പോകുന്നുവെന്നും ആരു ചോദിച്ചാലും വിദേശത്ത് ബിസിനസ് ആവശ്യത്തിനായി പോയെന്നു പറയണമെന്നും നിർദേശിച്ചു. ഈസയും യാഹ്യയും ഭാര്യമാരും തുടരെ യാത്രചെയ്തിരുന്നു. എന്നാൽ യാത്രയുടെ ഉദ്ദേശമെന്തെന്ന് വ്യക്തമല്ലെന്നും വിൻസമെന്‍റ് പറഞ്ഞു.
Post Your Comments