NewsIndia

ഹിസ്ബുള്‍ ഭീകരന്‍റെ വധം: ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നയതന്ത്ര തര്‍ക്കം

ജമ്മു കാശ്മീരില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു കൊണ്ടിരുന്ന ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനിയുടെ വധത്തെത്തുടര്‍ന്ന്‍ താഴ്വരയില്‍ ഉടലെടുത്ത സംഘര്‍ഷത്തെച്ചൊല്ലി ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ നയതന്ത്ര തര്‍ക്കം രൂക്ഷമായി. ഇസ്ലാമാബാദിന്‍റെ വാദങ്ങളെ പാടേ നിരാകരിച്ച ഇന്ത്യ, വാനിയെ ഇന്ത്യന്‍ സൈന്യം വധിച്ചതിലുള്ള പാക് പ്രതികരണം ഭീകരവാദത്തോടുള്ള പാകിസ്ഥാന്‍റെ തുടര്‍ച്ചയായ സഹകരണത്തെയാണ് വ്യക്തമാക്കുന്നതെന്ന് ചൂണ്ടിക്കാട്ടി.

വാനിയുടെ മരണത്തില്‍ പാക് പ്രധാനമന്ത്രി നവാസ് ഷരീഫ് നടുക്കം രേഖപ്പെടുത്തിയിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ന്യൂഡല്‍ഹി ഇന്ത്യയുടെ അഭ്യന്തരകാര്യങ്ങളില്‍ ഇടപെടുന്നതില്‍ നിന്ന്‍ പിന്മാറുന്നതാണ് പാകിസ്ഥാന്‍ നല്ലതെന്ന മുന്നറിയിപ്പും കൊടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button