വാഷിങ്ടണ്‍ : ഇന്ത്യ മികച്ച ഗതാഗത സംവിധാനത്തിനായി യുഎസിന്റെ സഹകരണം തേടുന്നു. ഇതിനായി കേന്ദ്ര ഉപരിതലഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി യുഎസ് ട്രാന്സ്പോര്ട്ടേഷന് സെക്രട്ടറി ആന്റണി ഫോക്സുമായി കൂടിക്കാഴ്ച നടത്തും. ഇന്റലിജന്റ് ട്രാന്‍സ്പോര്‍ട്ട് സിസ്റ്റം (ഐടിഎസ്) കൊണ്ടുവരുന്നതിലൂടെ കാര്യക്ഷമമായ ഗതാഗത സംവിധാനമാണ് ഉണ്ടാകുക.
യുഎസിലെ അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്ന കമ്പനികളുമായും ഗഡ്കരി കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇന്ത്യയിലെ ബിസിനസ് അവസരങ്ങള്‍ യുഎസ് വ്യവസായികള്‍ക്കു മുന്നില്‍ ഗഡ്കരി അവതരിപ്പിക്കുകയും ചെയ്യും. ദേശീയപാത പദ്ധതികള്‍, ടണല്‍ പദ്ധതികള്‍, റോഡ് സുരക്ഷ, സിമുലേറ്റര്‍ പോലുള്ള ഉപകരണങ്ങളുടെ പരിശീലനം തുടങ്ങിയ മേഖലകളിലും സഹകരണം തേടുന്നുണ്ട്. കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിനുള്ള ഇന്ത്യയുടെ നടപടികളെക്കുറിച്ചും മന്ത്രി സംസാരിക്കും.
Post Your Comments