വിംബിള്‍ഡണ്‍ ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റില്‍ ഏതായാലും ബ്രെക്സിറ്റ് ഉണ്ടായില്ല. ഫ്ലഷിംഗ് മെഡോസില്‍ സെന്റര്‍ കോര്‍ട്ടിലെ കാണികളേയും മുഴുവന്‍ ബ്രിട്ടനേയും ആവേശക്കൊടുമുടിയിലേക്കെത്തിച്ച് സ്കോട്ടിഷ് താരമായ ആന്‍ഡി മറെ കാനഡയുടെ മിലോസ് റാവോനിക്കിനെ നേരിട്ടുള്ള സെറ്റുകളില്‍ കീഴടക്കിയാണ് ചാമ്പ്യനായത്. ഫ്രെഡ് പെറി വിംബിള്‍ഡണ്‍ കിരീടം നേടിയ ശേഷം 77 വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ബ്രിട്ടീഷ് പൗരന് സെന്റര്‍ കോര്‍ട്ടില്‍ കിരീടം ഉയര്‍ത്തിയത് 2013-ല്‍ മറെ തന്നെയായിരുന്നു. മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം തന്റെ രണ്ടാം വിംബിള്‍ഡണ്‍ നേടിയിരിക്കുകയാണ് മറെ ഇപ്പോള്‍.
നേരിട്ടുള്ള സെറ്റുകളിലാണ് വിജയം നേടിയതെങ്കിലും റാവോനിക്ക് കടുത്ത പോരാട്ടത്തിന് ശേഷമാണ് കീഴടങ്ങിയത്. രണ്ടും മൂന്നും സെറ്റുകള്‍ ടൈ-ബ്രേക്കറിലാണ് റാവോനിക്ക് കൈവിട്ടത്. മൊത്തത്തില്‍ 6-4, 7-6(7-3), 7-6(7-2) എന്ന സ്കോറിനാണ് മറെ റാവോനിക്കിന്റെ വെല്ലുവിളി മറികടന്നത്. മറെയുടെ മൂന്നാമത്തെ മാത്രം ഗ്രാന്‍ഡ്സ്ലാം കിരീടമാണിത്.
ജര്‍മ്മനിയുടെ ആഞ്ചെലിക് കെര്ബാറെ 7-5, 6-3 എന്ന സ്കോറില്‍ പരാജയപ്പെടുത്തി അമേരിക്കന്‍ ഇതിഹാസം സെറീനാ വില്യംസ് വനിതാവിഭാഗത്തില്‍ ഇന്നലെ ചാമ്പ്യന്‍പട്ടം അണിഞ്ഞിരുന്നു.
Post Your Comments