ന്യൂഡല്‍ഹി : ഭീകരര്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ സാധ്യതയുണ്ടെന്ന് ബംഗ്ലാദേശിന്റെ മുന്നറിയിപ്പ്. ഇരുപത്തിരണ്ട് പേരുടെ മരണത്തിനിടയാക്കിയ ധാക്ക ഭീകരാക്രമണവുമായി ബന്ധമുള്ളവരാകാം നുഴഞ്ഞുകയറ്റക്കാര്‍ എന്നാണ് സൂചന. ഇന്ത്യന്‍ അതിര്‍ത്തിയിലെ സുരക്ഷാ ഭടന്‍മാര്‍ക്ക് ബംഗ്ലാദേശ് കൈമാറിയ പേരുകളും ചിത്രങ്ങളും അധികൃതര്‍ നല്‍കിയിട്ടുണ്ട്.
പത്ത് ഭീകരരുടെ പട്ടിക ബംഗ്ലാദേശ് സര്‍ക്കാര്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ക്ക് കൈമാറി. ബംഗ്ലാദേശിലെ തീവ്രവാദി സംഘടനയായ ജമാഅത്ത് ഉല്‍ മുജാഹിദ്ദീന്‍ നേതാവ് സോഹല്‍ മഹ്ഫസ്, അന്‍വര്‍ ഉല്‍ ഇസ്ലാം, ബൊമറു മിസാന്‍, സെലെഹിന്‍, താരിഖ് ഉല്‍ ഇസ്ലാം, മൗലാന താജ്, മൗലാന യഹിയ തുടങ്ങിയവരുടെ പേരുകളാണ് കൈമാറിയതെന്ന് ദേശീയ ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
Post Your Comments