ന്യൂഡല്‍ഹി : കാശ്മീര്‍ പ്രശ്‌നത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഉന്നതതല യോഗം വിളിച്ചു. രാജ്‌നാഥ് സിംഗിന്റെ വീട്ടിലാണ് യോഗം ചേര്‍ന്നത്.
ആഭ്യന്തര സെക്രട്ടറി അനില്‍ ഗോസ്വാമി, ജോയിന്റ് സെക്രട്ടറി ഗ്യാനേഷ് കുമാര്‍, ഐബി തലവന്‍ ദിനേഷ് ഷര്‍മ എന്നിവരും ആഭ്യന്തരമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. യോഗത്തിനു ശേഷം രാജ്‌നാഥ് സിംഗ് ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയെ ഫോണില്‍ വിളിച്ചു. കാശ്മീരിലെ സ്ഥിതിഗതികള്‍ ചോദിച്ച അദ്ദേഹം കേന്ദ്രത്തിന്റെ സഹായം വാഗ്ദാനം ചെയ്തു.
Post Your Comments