വാഷിങ്ടണ്‍: എച്ച് വണ്‍ ബി വണ്‍ വിസയുടെ എണ്ണം വെട്ടികുറയ്ക്കാനുള്ള പുതിയ ബില്‍ അമേരിക്കന്‍ കോണ്‍ഗ്രസ്സില്‍ അവതരിപ്പിച്ചു. ബില്‍ നിയമമായാല്‍, എച്ച് വണ്‍ ബി വിസയില്‍ ഐടി ഉദ്യോഗാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്ന അമേരിക്കയിലെ ഇന്ത്യന്‍ കമ്പനികള്‍ക്ക് ഇത് കനത്ത തിരിച്ചടിയാകും.
ബില്‍ പ്രകാരം ഇനിമുതല്‍ കമ്പനികള്‍ക്ക് 50 പേരിലധികമോ ആകെയുള്ള ജീവനക്കാരില്‍ പകുതിയലധികമോ ഉദ്യോഗാര്‍ത്ഥികളെ എച്ച് വണ്‍ ബി വിസയില്‍ റിക്രൂട്ട് ചെയ്യാന്‍ സാധിക്കില്ല. ഇന്ത്യക്കാര്‍ ധാരാളമുള്ള രണ്ട് സംസ്ഥാനങ്ങളില്‍ നിന്നുളള ബില്ലും ഡാനയുമാണ് ബില്‍ അവതരിപ്പിച്ചത് .
രാജ്യത്തെ വിദേശ ഔട്ട്‌സോഴ്‌സിങ് കമ്പനികളാണ് എച്ച് വണ്‍ ബി വിസയിലൂടെ വിദേശ ഉദ്യോഗാര്‍ത്ഥികളെ കൂടുതലും അമേരിക്കയിലേക്ക് എത്തിക്കുന്നതെന്ന് യുഎസ് കോണ്‍ഗ്രസ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു. കാലങ്ങളായി വിസാ നിയമം ദുരുപയോഗം ചെയ്യുന്നുവെന്ന പരാതികള്‍ ഉയരുന്നുണ്ട്. 2014ലെ കണക്കുകള്‍ പ്രകാരം അമേരിക്കയിലെ 70 ശതമാനം എച്ച് വണ്‍ ബി വിസയും ഇന്ത്യക്കാര്‍ക്കാണ് അനുവദിച്ചത്. പ്രദേശവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രത്യക്ഷമായും പരോക്ഷമായും 3,00000 ത്തിലധികം തൊഴിലവസരങ്ങളാണ് ഇന്ത്യന്‍ കമ്പനികള്‍ നല്‍കുന്നത്. നികുതി അടയ്ക്കുന്നതിലും ഇന്ത്യന്‍ കമ്പനികളാണ് മുന്നില്‍.
Post Your Comments