NewsIndia

കൊല്ലപ്പെട്ട ഹിസ്ബുള്‍ കമാന്‍ഡറോട് ഒരിന്ത്യാക്കാരന് എങ്ങനെ സഹതാപം തോന്നും: വെങ്കയ്യ നായിഡു

ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ ഇന്ത്യന്‍ സൈന്യം വധിച്ചതിനെതിരെ ജമ്മുകാശ്മീരില്‍ അലയടിക്കുന്ന പ്രതിഷേധത്തില്‍ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു അത്ഭുതം പ്രകടിപ്പിച്ചു. ഒരു ഭീകരനോട് ഇങ്ങനെയുള്ള സഹതാപം ഒരിന്ത്യാക്കാരന് എങ്ങനെ തോന്നുന്നു എന്നും, ഇത്തരത്തിലുള്ള അനാവശ്യ വികാരപ്രകടനങ്ങളും പ്രവര്‍ത്തനങ്ങളും വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

“ഈ തീവ്രവാദിയോട് സഹതാപം പ്രകടിപ്പിക്കുന്നവരെ ന്യായീകരിക്കാനും ചില ആളുകള്‍ രംഗത്തെത്തിയിരിക്കുന്നു എന്നത് തികച്ചും ആശ്ചര്യകരമായി തോന്നുന്നു. അയാള്‍ ഒരു ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ആണ്. അങ്ങനെയുള്ള ഒരാളോട് ഒരിന്ത്യാക്കാരന് എങ്ങനെ സഹതാപം പ്രകടിപ്പിക്കാനാകും? കേന്ദ്രഗവണ്മെന്‍റിനെ സംബന്ധിച്ച് പറയുകയാണെങ്കില്‍ ഇത്തരം പ്രവര്‍ത്തനങ്ങളെ വച്ചുപൊറുപ്പിക്കില്ല എന്നത് വ്യക്തമായ കാര്യമാണ്,” ഇന്‍ഫര്‍മേഷന്‍ ആന്‍ഡ്‌ ബ്രോഡ്കാസ്റ്റിംഗ് മിനിസ്റ്റര്‍ ആയ നായിഡു വ്യക്തമാക്കി.

“കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണ്. അതിനെപ്പറ്റി ചര്‍ച്ചകളോ വിട്ടുവീഴ്ചകളോ ഒന്നും തന്നെ സാധ്യമല്ല. വളരെക്കാലമായി നിലനില്‍ക്കുന്ന ഒരു പ്രശ്നത്തിന് ഇരുട്ടി വെളുക്കുന്ന നേരം കൊണ്ട് ഒരു പരിഹാരം കണ്ടെത്താനാവില്ല,” നായിഡു പറഞ്ഞു.

പാകിസ്ഥാന്‍റെ ഒത്താശ ലഭിക്കുന്ന ചിലരാണ് കാശ്മീര്‍ താഴ്വരയിലെ സമാധാനാന്തരീക്ഷത്തിന് ഭംഗം വരുത്തുന്ന ഇത്തരം വിലകുറഞ്ഞ നീക്കങ്ങള്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button