ഹൈദ്രാബാദ് : മദ്യലഹരിയില്‍ വിദ്യാര്‍ഥി സംഘം ഓടിച്ച കാറിടിച്ച് പരുക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന 11 വയസുകാരി മരിച്ചു. ഹൈദരാബാദ് സ്വദേശിനിയായ രമ്യയാണ് ഇന്ന് രാവിലെ മരിച്ചത്. അപകടത്തെ തുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ രമ്യ ഒരാഴ്ചയായി വെന്റിലേറ്ററിലായിരുന്നു.
കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം. സ്‌കൂളില്‍ നിന്ന് മടങ്ങിയ രമ്യയും കുടുംബവും സഞ്ചരിച്ച വാഹനത്തില്‍ എതിര്‍ദിശയില്‍ നിന്ന് അമിതവേഗതയില്‍ വന്ന കാറിടിക്കുകയായിരുന്നു. പുതിയ സ്‌കൂളില്‍ ചേര്‍ന്ന രമ്യയെ കൂട്ടിക്കൊണ്ടു വരാനാണ് കുടുംബവും പോയത്. അപകടത്തില്‍ രമ്യയുടെ അമ്മാവന്‍ തത്ക്ഷണം മരിച്ചിരുന്നു. ആന്തരിക രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലാണ് രമ്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാറില്‍ ഒപ്പമുണ്ടായിരുന്ന രമ്യയുടെ അമ്മ രാധികക്കും മുത്തച്ഛനും പരുക്കേറ്റിരുന്നു.
ഹൈദരാബാദിലെ പ്രമുഖ എഞ്ചിനീയറിംഗ് കോളജിലെ വിദ്യാര്‍ഥികളാണ് കാറിലുണ്ടായിരുന്നത്. ഇവര്‍ മദ്യലഹരിയിലായിരുന്നെന്നും കാര്‍ ഓടിച്ചിരുന്ന ശ്രാവില്‍ എന്ന വിദ്യാര്‍ഥിക്ക് ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്നും പൊലീസ് പറഞ്ഞു. സിനിമയ്ക്ക് ടിക്കറ്റ് ലഭിക്കാത്തതിലുള്ള നിരാശ മൂലം ശ്രാവിലും സുഹൃത്തുക്കളും ബാറില്‍ കയറി മദ്യപിക്കുകയായിരുന്നു.
Post Your Comments