India

ഇന്ത്യക്കാരുടെ കള്ളപ്പണനിക്ഷേപ അളവില്‍ കാര്യമായ കുറവുണ്ടായി : അരുണ്‍ ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി : ഇന്ത്യക്കാര്‍ വിദേശത്ത് സൂക്ഷിച്ചിട്ടുള്ള കള്ളപ്പണത്തിന്റെ അളവില്‍ കാര്യമായ കുറവ് ഉണ്ടായിട്ടുണ്ടെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. അനധികൃത സ്വത്ത് വിവരം വെളപ്പെടുത്താനുള്ള അവസരമായി കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ഇന്‍കം ഡിക്ലറേഷന്‍ സ്‌കീം(ഐ.ഡി.എസ്) പദ്ധതിയുടെ പ്രചാരണാര്‍ത്ഥം നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഈ പദ്ധതിയനുസരിച്ച് സെപ്റ്റംബര്‍ 30 വരെ അനധികൃത സ്വത്തുക്കള്‍ 45 ശതമാനം നികുതിയടച്ച് നിയമവിധേയമാക്കാം. ഈ കാലാവധി അവസാനിച്ചാല്‍ കണക്കില്‍ പെടാത്ത സ്വത്തുള്ളവര്‍തിരെ ശക്തമായ നടപടിയെടുക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ രണ്ട് വര്‍ഷത്തെ ഫലപ്രദമായ ഇടപെടലുകള്‍ കൊണ്ട് ഇപ്പോള്‍ വിദേശ രാജ്യങ്ങളില്‍ അനധികൃത സ്വത്ത് സൂക്ഷിച്ചിട്ടുള്ളവര്‍ ആശങ്കയിലാണ്. 1947ന് ശേഷം ഇതുവരെ എല്ലാ സര്‍ക്കാരുകളും കള്ളപ്പണം ഇല്ലാതാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. പക്ഷേ രണ്ട് വര്‍ഷത്തെ മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പരിഗണിയ്ക്കുമ്പോള്‍ അതെല്ലാം വളരെ ചെറുതാണെന്നും ജെയ്റ്റ്‌ലി അവകാശപ്പെട്ടു. ജി 20 രാജ്യങ്ങളുമായി സഹകരിച്ച് നടത്തിവരുന്ന ഇടപെടലുകള്‍ അനധികൃത സ്വത്തുക്കള്‍ കൈവശമുള്ളവര്‍ക്ക് രാജ്യത്തിനകത്തും പുറത്തും അത് സൂക്ഷിക്കാനുള്ള അവസരങ്ങളെ ഇല്ലാതാക്കിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button