KeralaNews

പ്രായമാകുന്തോറും വി. എസിന് എന്തോ കുഴപ്പം സംഭവിക്കുന്നു : വെള്ളാപ്പള്ളി

ചേര്‍ത്തല: വിഎസ് അച്ചുതാനന്ദന് പ്രായമാകുന്തോറും എന്തോ കുഴപ്പം സംഭവിക്കുന്നുണ്ടെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മൈക്രോഫിനാന്‍സ് പദ്ധതിക്കെതിരെ ചില ദുഷ്ടശക്തികള്‍ വിഎസിനെ തെറ്റിദ്ധരിപ്പിച്ചു നടത്തുന്ന പ്രചാരണങ്ങള്‍ സംബന്ധിച്ചുള്ള നിജസ്ഥിതി ബോധ്യപ്പെടുത്തുന്നതിന് മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് നിവേദനം നല്‍കാന്‍ എസ്എന്‍ഡിപി യോഗം കൗണ്‍സില്‍ തീരുമാനിച്ചുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.

എസ്എന്‍ഡിപിക്കു നേരെ എന്തെങ്കിലും പരാതി ആരെങ്കിലും പറഞ്ഞാല്‍ എന്നെ വിളിച്ചു ചോദിച്ച് നിജസ്ഥിതി മനസ്സിലാക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ. വാദിഭാഗം മാത്രം കേട്ട് വിധി പറയുന്നതുപോലെയാണ് വിഎസിന്റെ നീക്കങ്ങളെന്നും വെള്ളാപ്പള്ളി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button