ധാക്ക: ജനങ്ങളില്‍ ആശങ്ക വിതച്ചുകൊണ്ട് ബംഗ്ലാദേശിലെ കുട്ടികള്‍ ധാക്ക ഭീരാക്രമണം അനുകരിക്കുന്ന വീഡിയോ വൈറല്‍ ആകുന്നു. കുട്ടികള്‍ രണ്ട് സംഘങ്ങളായി തിരിഞ്ഞ്, ഒരു സംഘം സുരക്ഷാ സേനയുടെ ഭാഗം അനുകരിക്കുമ്പോള്‍ അടുത്ത സംഘം അക്രമത്തിനു പിന്നിലെ ഭീകരവാദികളുടെ ഭാഗമാണ് അനുകരിക്കുന്നത്.
ഭീകരരെ നേരിടാന്‍ സുരക്ഷാസേന വിമുഖത കാണിക്കുന്നതായാണ് കുട്ടികള്‍ അഭിനയിച്ചു കാണിക്കുന്നത്. ധാക്ക കഫെയില്‍ ഭീകരാക്രമണം നടന്ന സമയത്ത് ബംഗ്ലാദേശി സുരക്ഷാസേനയും ഇത്തരത്തില്‍ വിമുഖത കാണിച്ചിരുന്നുവെന്നും, കുറച്ചുകൂടി നേരത്തേ അവര്‍ ഇടപെട്ടിരുന്നു എങ്കില്‍ ഇത്രയധികം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടില്ലായിരുന്നു എന്നും വിലയിരുത്തലുകള്‍ വന്നിട്ടുണ്ട്.
വീഡിയോയുടെ മദ്ധ്യഭാഗത്തെത്തുമ്പോള്‍ തീവ്രവാദികളായി അഭിനയിക്കുന്ന കുട്ടികള്‍ ബന്ദികളായി അഭിനയിക്കുന്ന കുട്ടികളോട് നിങ്ങള്‍ മുസ്ലീമാണോ എന്ന് ചോദിക്കുന്നതും, അല്ല എന്ന്‍ പറയുന്നവരുടെ കഴുത്ത് ഛേദിക്കാന്‍ ഒരുമ്പെടുന്നതു പോലെ അഭിനയിക്കുന്നതും കാണാം.
ആദ്യനോട്ടത്തില്‍ നേരമ്പോക്ക് ആയി തോന്നാമെങ്കിലും സമൂഹത്തില്‍ നടമാടുന്ന ക്രൂരകൃത്യങ്ങള്‍ കുട്ടികളുടെ മനസ്സുകളിലും ആഴത്തില്‍ പതിയുന്നുണ്ടെന്നതിന്‍റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഈ സംഭവം.
കുട്ടികളുടെ വീഡിയോയില്‍ ഒരു പെണ്‍കുട്ടി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വേഷം അവതരിപ്പിക്കുന്നതും, ഭീകരാക്രമണത്തിന് ആരെ കുറ്റപ്പെടുത്തണം എന്ന് ആശങ്കപ്പെടുന്നതും കാണാം.
വീഡിയോയുടെ അവസാനം ഭീകരരുടെ വേഷം അവതരിപ്പിക്കുന്ന കുട്ടികള്‍ ബന്ദികളായി അഭിനയിക്കുന്ന കുട്ടികളെ വധിക്കുകയും, തുടര്‍ന്ന്‍ ആത്മഹത്യചെയ്യുകയും ചെയ്യുന്നു. അപ്പോള്‍ മാത്രം രംഗത്തേക്ക് വരുന്ന സുരക്ഷാസേന ഭീകരരെ വധിച്ചത് തങ്ങളാണെന്ന നാട്യത്തില്‍ വിജയാഹ്ലാദം നടത്തുന്നു, ബംഗ്ലാദേശി സുരക്ഷാസേന ധാക്ക അക്രമകാരികളുടെ മേല്‍ നേടിയ വിജയം വ്യാജമാണെന്ന ആരോപണം ശരിവയ്ക്കുന്ന തരത്തിലാണ് കുട്ടികളുടെ അവതരണം.
വീഡിയോ കാണാം:
Post Your Comments