ധാക്ക : ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് നടന്ന കലാപത്തെ പിന്തുണയ്ക്കാത്തതിന്റെ പേരില്‍ ഇസ്ലാം വിശ്വാസികളെ മസ്ജിദില്‍ കയറി ഭീഷണിപ്പെടുത്തി തീവ്ര ഇസ്ലാമിക സംഘടനയായ ഹെഫസത്ത് ഇ ഇസ്ലാം. ഗായ്ബന്ദ് ജില്ലയിലെ സിലമോണി മസ്ജിദിലായിരുന്നു സംഭവം.
ഉച്ചപ്രാര്‍ത്ഥനയ്ക്കായി വിശ്വാസികള്‍ ഒത്തു കൂടിയപ്പോഴായിരുന്നു ഭീഷണി മുഴക്കി തീവ്ര ഇസ്ലാമിസ്റ്റുകള്‍ മസ്ജിദില്‍ എത്തിയത്. പ്രാര്‍ത്ഥനയ്ക്കിടെ പുരോഹിതനെ കയ്യേറ്റം ചെയ്ത ഇവര്‍ വിശ്വാസികളോട് കലാപത്തെ പിന്തുണയ്ക്കാന്‍ ആഹ്വാനം ചെയ്യുകയായിരുന്നു. ഇല്ലെങ്കില്‍ വകവരുത്തുമെന്നും ഇസ്ലാമിസ്റ്റുകള്‍ ഭീഷണിപ്പെടുത്തിയതായി മസ്ജിദ് ഇമാം മോത്‌ലബ് ഉദ്ദിന്‍ പറഞ്ഞു.
പ്രാര്‍ത്ഥന തടസ്സപ്പെടുത്തിയത് ചോദ്യം ചെയ്ത് മസ്ജിദ് ഭരണ സമിതി അംഗങ്ങള്‍ എത്തിയത് സംഘര്‍ഷത്തിന് വഴിവെച്ചു. സംഘര്‍ഷത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മസ്ജിദുകളിലെ പ്രാര്‍ത്ഥനകള്‍ക്കായി ബംഗ്ലാദേശ് സര്‍ക്കാര്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.
നരേന്ദ്രമോദിയുടെ ബംഗ്ലാദേശ് സന്ദര്‍ശനത്തിനിടെ വ്യാപക അക്രമവും കലാപവുമാണ് ഇക്കൂട്ടർ നടത്തിയത്. എന്നാല്‍ തീവ്ര ഇസ്ലാമിസ്റ്റുകളുടെ ഭീഷണിക്ക് വഴങ്ങില്ലെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഉള്‍പ്പെടെ വ്യക്തമാക്കിയിരുന്നു. സുരക്ഷാസേനയുടെ കൃത്യമായ ഇടപെടലിലൂടെയും വിശ്വാസ സമൂഹത്തിന്റെ പിന്തുണ ഇല്ലാത്തതിനാലും കലാങ്ങള്‍ വിചാരിച്ച ഫലം കണ്ടില്ല.
തുടര്‍ന്നാണ് സംഘടന ഭീഷണിയിലേക്കും അക്രമത്തിലേക്കും നീങ്ങിയതെന്നാണ് വിവരം. കൂടാതെ പാകിസ്ഥാനിൽ നിന്നും നുഴഞ്ഞു കയറിയ ഭീകരർ ആണ് ഇന്ത്യക്കെതിരെയും മോദിക്കെതിരെയും പ്രവർത്തിക്കുന്നത്. ഇവർ തന്നെയാണ് ബംഗാൾ വഴി കേരളത്തിൽ പിടിമുറുക്കുന്നതും. പൗരത്വത്തിനെതിരെ ബംഗാളിൽ അക്രമം അഴിച്ചു വിട്ടതിൽ ഇവർക്കും പങ്കുണ്ടെന്നാണ് റിപ്പോർട്ട്.
Post Your Comments