Kerala

പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്

തിരുവനന്തപുരം : പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് നിയമസഭയില്‍ അഴതരിപ്പിക്കും. രാവിലെ ഒമ്പതിന് ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക് നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കും. സര്‍ക്കാരിന്റെ സാമൂഹിക ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ പരിഗണനകളും ഇതോടൊപ്പം ബജറ്റ് പ്രസംഗത്തില്‍ ഉണ്ടാകുമെന്നാണറിയുന്നത്.

അഞ്ചുവര്‍ഷം കൊണ്ട് സാമ്പത്തിക വളര്‍ച്ച കൂടുതല്‍ വേഗത്തിലാക്കാനുള്ള നിര്‍ദേശങ്ങള്‍ക്കായിരിക്കും ബജറ്റിലെ മുന്‍ഗണന. സാമ്പത്തികമാന്ദ്യം ശക്തമായ സാഹചര്യത്തില്‍ സംസ്ഥാനത്തെ ധനസ്ഥാപനങ്ങള്‍, അര്‍ധസര്‍ക്കാര്‍ ധനസ്ഥാപനങ്ങള്‍, പ്രവാസികള്‍, സ്വകാര്യ സംരംഭകര്‍ തുടങ്ങിയവരുടെ സഹായത്തോടെ ഇതിലേക്കാവശ്യമാകുന്ന ഫണ്ട് കണ്ടത്തൊനാണ് ധനമന്ത്രിയുടെ ശ്രമം.

നികുതിവകുപ്പിന്റെ കാര്യക്ഷമത വര്‍ധിപ്പിച്ച് പിരിവ് 25 ശതമാനത്തില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തും. കുടിശ്ശിക പിരിക്കുന്നതിനുള്ള നടപടികള്‍ക്ക് മുന്‍ഗണന നല്‍കും. നികുതി ചോര്‍ച്ച തടയുന്നതിനാവശ്യമായ നിയമനിര്‍മാണം സംബന്ധിച്ചും ബജറ്റില്‍ പരാമര്‍ശമുണ്ടാകാനാണ് സാധ്യത.

shortlink

Related Articles

Post Your Comments

Related Articles


Back to top button