NewsIndia

നായ്ക്കുട്ടിയെ വലിച്ചെറിഞ്ഞ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കു തക്കതായ ശിക്ഷ നൽകിയില്ല

ചെന്നൈ: കെട്ടിടത്തിന്റെ മുകളിൽനിന്നും നായ്ക്കുട്ടിയെ വലിച്ചെറിഞ്ഞ മെഡിക്കല്‍ വിദ്യാര്‍ഥികളായ ഗൗതം സുദര്‍ശന്‍, ആശിഷ് പോള്‍ എന്നിവരെ മാതാ മെഡിക്കല്‍ കോളജ് സസ്പെന്‍ഡ് ചെയ്തു. അന്വേഷണത്തിനു കോളജ് തലത്തില്‍ സമിതിക്കും രൂപം നല്‍കിയിട്ടുണ്ട്.അതിനിടെ, പൊലീസില്‍ കീഴടങ്ങിയഇവരെ 10,000 രൂപയുടെ ജാമ്യത്തില്‍ വിട്ടയച്ചതിനെതിരെ മൃഗസ്നേഹികളുടെ സംഘടനകള്‍ രംഗത്തെത്തി. 50 രൂപ പിഴ മാത്രം അടച്ചു രക്ഷപ്പെടാവുന്ന വകുപ്പുകള്‍ ചുമത്തിയാണു കേസെടുത്തതെന്ന് സംഘടന ആരോപിച്ചു. മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത ചെറുക്കുന്നതിന് 1960 ല്‍ രൂപം കൊണ്ട നിയമം കാലഹരണപ്പെട്ടതാണെന്നും അവര്‍ കുറ്റപ്പെടുത്തുന്നു.

ഇതിനിടെ ക്രൂരവിനോദത്തിന് ഇരയായ ‘ഭദ്ര’ എന്ന് പേരിട്ട നായക്കുട്ടി ജീവിതം തിരിച്ചു പിടിക്കുന്നു. മൂന്നാം നിലയില്‍ നിന്നുള്ള വീഴ്ചയുടെ ആഘാതത്തില്‍ രണ്ടിടത്ത് എല്ലു പൊട്ടിയ ഭദ്ര മദ്രാസ് വെറ്ററിനറി കോളജില്‍ ചികില്‍സയിലാണ്. മൃഗസ്നേഹി സംഘടനയുടെ പ്രവര്‍ത്തകരാണു നഗരപ്രാന്തത്തിലെ കുണ്ട്രത്തൂരില്‍ നിന്നു കണ്ടെത്തി ആശുപത്രിയിലെത്തിച്ചത്.

shortlink

Post Your Comments


Back to top button