IndiaNews

ഇന്‍ഫോസിസ് ജീവനക്കാരിയുടെ കൊലപാതകം ; മകന്റെ കഴുത്തറുത്തത് പോലീസെന്ന് പിതാവ്

ചെന്നൈ: ചെന്നൈയിലെ ഇൻഫോസിസ് ജീവനക്കാരി സ്വാതിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതി രാംകുമാർ ആത്മഹത്യ നടത്തിയിട്ടില്ലെന്ന് പ്രതിയുടെ പിതാവ് പരമശിവം. മകന്റെ അറസ്റ്റിനെക്കുറിച്ച് തിരുനല്‍വേലിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പരമശിവം.

അര്‍ധരാത്രി ബലാത്കാരമായിരുന്നു മകന്റെ അറസ്റ്റ്. തിരുനെല്‍വേലി ആശുപത്രിയില്‍ വെച്ച് മകന്‍ കുറ്റം സമ്മതിച്ചു എന്നത് തെറ്റായ വാര്‍ത്തയാണ്. കഴുത്ത് മുറിച്ച ശേഷം അവന്‍ തറയിലാണ് കിടന്നിരുന്നത്. പൊലീസുകാരാണ് അവന്റെ ചിത്രമെടുത്ത് വാട്‌സ്ആപ്പില്‍ പ്രചരിപ്പിച്ചതെന്നും മകന്‍ കൊലപാതകിയല്ലെന്നും പരമശിവം പറഞ്ഞു.

ഇക്കഴിഞ്ഞ ജൂണ്‍ 24 നാണ് നുങ്കംപാക്കം റെയില്‍വേ സ്‌റ്റേഷനില്‍ ഇന്‍ഫോസിസ് ജീവനക്കാരി സ്വാതി കൊല്ലപ്പെട്ടത്. പ്രതിയെ പിടിക്കാന്‍ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടിരുന്നു. പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ കഴുത്ത് മുറിച്ച് രാംകുമാര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു എന്നായിരുന്നു റിപ്പോർട്ടുകൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button