
ചെന്നൈ: കഴിഞ്ഞ വർഷം ജൂൺ 24 ന് ചെന്നൈ റെയിൽവെ സ്‌റ്റേഷനിൽ വച്ച് കൊല്ലപ്പെട്ട സ്വാതി എന്ന പെൺകുട്ടിയുടെ ജീവിതം സിനിമ ആക്കാനുള്ള നീക്കത്തിനെതിരെ സ്വാതിയുടെ അച്ഛൻ രംഗത്ത്. സ്വാതിയുടെ കൊലപാതകത്തെ ആസ്‌പദമാക്കി ‘സ്വാതി കൊലൈ വഴക്ക്’ എന്ന പേരിൽ സംവിധായകൻ രമേഷ് സെൽവനാണ് സിനിമ ഒരുക്കിയത് . എന്നാൽ തങ്ങളുടെ അനുവാദത്തോടുകൂടിയല്ല സിനിമ എടുത്തതെന്നും സിനിമയിൽ തന്റെ മകളെ മോശമായി ചിത്രീകരിക്കാൻ സാധ്യതയുണ്ടെന്നും സ്വാതിയുടെ അച്ഛനായ സന്താന ഗോപാലകൃഷ്‌ണൻ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.
ഇൻഫോസിസ് ജീവനക്കാരിയായ സ്വാതിയുടെ കൊലപാതകി രാംകുമാറിനെ പൊലീസ് പിടികൂടിയിരുന്നെങ്കിലും ഇയാൾ പിന്നീട് ആത്മഹത്യ ചെയ്യുകയായിരുന്നു. കോളിളക്കം സൃഷ്‌ടിച്ച ഈ സംഭവം ഒരു വർഷത്തിന് ശേഷം വീണ്ടും വിവാദമായിരിക്കുകയാണ്.
Post Your Comments