ചെന്നൈ: നുങ്കംപാക്കം റെയില്‍വേ സ്‌റ്റേഷനില്‍ ഇന്‍ഫോസിസ് ജീവനക്കാരിയായ യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ യുവാവിന്റേതെന്ന് കരുതുന്ന രണ്ടാമത്തെ സിസിടിവി ദൃശ്യങ്ങളും ഫോട്ടോയും പൊലീസ് പുറത്തുവിട്ടു. റെയില്‍വേ സ്റ്റേഷന് സമീപത്തൂടെ യുവാവ് നടന്നു നീങ്ങുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്. കൊലപാതത്തിന് മുന്‍പും ശേഷവും യുവാവ് ഈ പ്രദേശത്തൂടെ നടന്നു നീങ്ങിയെന്ന് പൊലീസ് പറയുന്നു. പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി. നേരത്തെ റെയില്‍വേ സ്റ്റേഷന് സമീപമുള്ള കടയിലെ സിസിടിവിയില്‍ പതിഞ്ഞ യുവാവിന്റെ ദൃശ്യങ്ങള്‍ പൊലീസ് പുറത്തു വിട്ടിരുന്നു.
ചെന്നൈ ചൂളൈമേട് സ്വദേശിനിയായ സ്വാതി ഇന്‍ഫോസിസ് ഓഫീസിലേക്ക് പോകാനായി റെയില്‍വേ സ്‌റ്റേഷനിലെ രണ്ടാം പ്ലാറ്റ്‌ഫോമില്‍ ട്രെയിന്‍ കാത്തുനില്‍ക്കവെയായിരുന്നു കൊലപാതകം. സ്വാതിയുടെ സമീപമെത്തിയ ചെറുപ്പക്കാരന്‍ പെണ്‍കുട്ടിയുമായി വാഗ്വാദം നടത്തുകയും പൊടുന്നനെ ബാഗില്‍ നിന്നും കത്തിയെടുത്ത് വെട്ടുകയുമായിരുന്നു.
Post Your Comments