സോഷ്യല്‍ മീഡിയകളുടെ വരവോടെ അറിയപ്പെടാതിരുന്ന പല സ്ഥലങ്ങളും പ്രശസ്തമായി. അങ്ങനെയുള്ള സ്ഥലങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
*മലക്കപ്പാറ
ഒരുകാലത്ത് അണ്‍നോണ്‍ ഡെസ്റ്റിനേഷനുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന സ്ഥലമായിരുന്നു തൃശൂര്‍ ജില്ലയിലെ മലക്കപ്പാറ. ഇപ്പോള്‍ മലക്കപ്പാറ അറിയാത്ത സഞ്ചാരികള്‍ ഇല്ല. തേയിലത്തോട്ടങ്ങള്‍ക്ക് പേരുകേട്ട മലക്കപ്പാറ അതിരപ്പള്ളി വെള്ളച്ചാട്ടം സന്ദര്‍ശിക്കുന്നവര്‍ സാധാരണ പോകാറുള്ള സ്ഥലമാണ്.
*ഇല്ലിക്കല്‍ കല്ല്
സോഷ്യല്‍ മീഡിയകളിലെ യാത്ര ഗ്രൂപ്പുകളില്‍ അടുത്തിടെ ഏറ്റവും തരംഗം ഉണ്ടാക്കിയ സ്ഥലമാണ് ഇല്ലിക്കല്‍ കല്ല്. നിരവധി സഞ്ചാരികളാണ് ഇല്ലിക്കല്‍ കല്ലിലേക്ക് ഇതിനോടകം സന്ദര്‍ശിച്ചത്. കോട്ടയം ജില്ലയിലാണ് ഇല്ലിക്കല്‍ കല്ല് സ്ഥിതി ചെയ്യുന്നത്.
*മീശപ്പുലിമല
പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഒരു കൊടുമുടിയാണ് ഇത്. മൂന്നാറിന് സമീപത്തായാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പില്‍ നിന്ന് 2600 മീറ്ററോള ഉയരത്തിലാണ് ഈ കൊടുമുടി.
*ചൊക്രമുടി
ഇടുക്കി ജില്ലയിലെ മറ്റൊരു കൊടുമുടിയായ ചൊക്രമുടി .ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല താലൂക്കില്‍ ബൈസണ്‍ വാലി പഞ്ചായത്തിലാണ് ചൊക്രമുടി മല.
*മരോട്ടിച്ചാല്‍ വെള്ളച്ചാട്ടം
തൃശൂര്‍ നഗരത്തില്‍ നിന്ന് 15 കിലോമീറ്റര്‍ യാത്ര ചെയ്താല്‍ മരോട്ടിച്ചാല്‍ വെള്ളച്ചാട്ടം കാണാന്‍ കഴിയും. മഴക്കാലത്താണ് ഇവിടെ സന്ദര്‍ശിക്കാന്‍ അനുയോജ്യം. തൃശൂര്‍ ജില്ലയിലെ പുത്തൂര്‍ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഈ വെള്ളച്ചാട്ടത്തിന് സമീപത്തെത്താന്‍ മൂന്ന് കിലോമീറ്റര്‍ വനത്തിലൂടെ യാത്ര ചെയ്യണം.
*തുഷാരഗിരി
കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിയിലാണ് തുഷാരഗിരി വെള്ളച്ചാട്ടം. സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെയുള്ള മാസങ്ങളാണ് തുഷാരഗിരി സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം.
*ചെമ്പ്രപീക്ക്
കല്‍പ്പറ്റയിലെ മാത്രമല്ല, വയനാട്ടിലെ തന്നെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് ചെമ്പ്ര പീക്ക്. സമുദ്രനിരപ്പില്‍ നിന്നും 2100 മീറ്ററാണ് ചെമ്പ്രാ പീക്കിന്റെ ഉയരം. ട്രക്കിംഗ് പ്രിയരുടെ ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലമാണിത്.
* റാണിപുരം
കാസര്‍കോട് ജില്ലയിലാണ് റാണിപുരം സ്ഥിതി ചെയ്യുന്നത്. സുന്ദരമായ പച്ചപ്പുല്‍ത്തകിടികളിലൂടെ മനംമയക്കുന്ന മഴക്കാടുകള്‍ക്കിടയിലൂടെ ട്രെക്കിംഗ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായും റാണിപുരം ഒരു സ്വര്‍ഗമായിരിക്കും
*പൈതല്‍ മല
കണ്ണൂരില്‍ നിന്ന് 65 കിലോമീറ്റര്‍ അകലെയായി കൂര്‍ഗ് വനനിരകള്‍ക്ക് അതിര്‍ത്തി പങ്കിടുന്ന പൈതല്‍ മലയെ കേരളത്തിന്റെ കൂര്‍ഗ് എന്ന് വിശേഷിപ്പിക്കുന്നതില്‍ തെറ്റില്ല. കണ്ണൂരില്‍ നിന്ന് തളിപ്പറമ്പ് വഴി പൈതല്‍ മലയില്‍ എളുപ്പത്തില്‍ എത്തിച്ചേരാം.
*ധോണി വെള്ളച്ചാട്ടം
അധികം പ്രശസ്തമല്ലാത്ത എന്നാല്‍ കാണാന്‍ ഏറെ ഭംഗിയുള്ളൊരു വെള്ളച്ചാട്ടമാണിത്. പാലക്കാട്ടുനിന്നും 15 കിലോമീറ്റര്‍ അകലെ കിടക്കുന്ന ഒരു ചെറുമലയോരപ്രദേശമാണ് ധോണി. വെള്ളച്ചാട്ടവും ചുറ്റുമുള്ള വനവും ഒരുക്കുന്ന കാഴ്ച മനോഹരമാണ്.
Post Your Comments