Gulf

ജിദ്ദ വിമാനത്താവളത്തില്‍ സുരക്ഷ കര്‍ശനമാക്കി

ജിദ്ദ : ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് രാജ്യാന്തര വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കി. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് വിമാനത്താവളത്തിന്റെ വടക്ക്, തെക്ക്, ഹജ് ടെര്‍മിനലുകളിലെ കവാടങ്ങളിലാണ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയത്. ഇതുവരെ ജിദ്ദ വിമാനത്താവളത്തില്‍ പ്രധാന കവാടങ്ങളിലൂടെ എല്ലാവര്‍ക്കും പ്രവേശിക്കാമായിരുന്നു. യാത്രാ നടപടികള്‍ പൂര്‍ത്തിയാക്കുന്ന കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുന്ന ഭാഗത്തേക്ക് മാത്രമായിരുന്നു യാത്രക്കാരല്ലാത്തവരെ തടഞ്ഞിരുന്നത്.

ഉംറ തീര്‍ഥാടകരുടെ അനിയന്ത്രിതമായ തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും നിയന്ത്രണത്തിലൂടെ ലക്ഷ്യമിടുന്നു.യാത്രക്കാരല്ലാത്തവര്‍ വിമാനത്താവളത്തില്‍ പ്രവേശിക്കുന്നതിന് കര്‍ശന വിലക്കേര്‍പ്പെടുത്തി. അടുത്തിടെ ലോകത്തെ ഏതാനും വിമാനത്താവളങ്ങളിലുണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് വിമാനത്താവളത്തിലേക്ക് യാത്രക്കരല്ലാത്തവര്‍ക്ക് പ്രവേശനം വിലക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button