ന്യൂഡല്‍ഹി:സെപ്റ്റംബറില്‍ രാഹുല്‍ അധ്യക്ഷപദവി ഏറ്റെടുക്കുമെന്ന് മുതിര്‍ന്ന പാര്‍ട്ടി നേതാവ് വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ ഉപാധ്യക്ഷനായ രാഹുല്‍ അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണെന്നാണ് പാര്ട്ടിവൃത്തങ്ങളില്നിന്നും ലഭിക്കുന്ന വിവരം. സോണിയ ഇക്കാര്യത്തില്‍ മൗനം അവലംബിക്കുകയാണ്.
രാഹുലിനു പകരം പ്രിയങ്ക ഗാന്ധി അധ്യക്ഷസ്ഥാനത്തേക്ക് വരണമെന്നും പാര്‍ട്ടിക്കുള്ളിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. രാഹുല്‍ നേതൃസ്ഥാനത്തേക്ക് എത്തുമ്പോള്‍ പാര്‍ട്ടിയില്‍ വിപുലമായ അഴിച്ചുപണി ഉണ്ടായേക്കുമെന്നും സൂചനയുണ്ട്. ഐഎസിസി ജനറല്‍ സെക്രട്ടറി, സെക്രട്ടറി, സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനങ്ങള്‍ എന്നിവയിലും മാറ്റമുണ്ടായേക്കും.
Post Your Comments