ന്യൂഡല്‍ഹി● 1500 ഓളം സ്ത്രീകള്‍ക്ക് അശ്ലീല സന്ദേശങ്ങളും വീഡിയോകളും അയച്ച യുവാവ് പിടിയില്‍. വാട്‌സ്ആപ്പിലൂടേയും മൊബൈല്‍ ഫോണിലൂടേയും അശ്ലീല സന്ദേശങ്ങള്‍ അയച്ചിരുന്ന ഡല്‍ഹിയിലെ ഓള്‍ഡ് ക്വാര്‍ട്ടേഴ്‌സില്‍ ബാഗ് ഷോപ്പ് നടത്തുന്ന മൊഹമ്മദ് ഖാലിദ് (31) ആണ് പിടിയിലായത്.
ഇയാള്‍ക്കെതിരെ നിരവധി സ്ത്രീകള്‍ പരാതി നല്‍കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. അപരിചിതമായ നമ്പറുകളിലേക്ക് ഫോണ്‍ ചെയ്താണ് യുവാവ്, സന്ദേശമയക്കേണ്ട സ്ത്രീകളെ കണ്ടെത്തിയിരുന്നത്. ഇതിനായി ഇയാള്‍ നിരവധി സിം കാര്‍ഡുകളും ഉപയോഗിച്ചിരുന്നതായി പോലീസ് പറയുന്നു. പൊലീസ് പറയുന്നു. കോള്‍ എടുക്കുന്നത് സ്ത്രീകളാണെങ്കില്‍ ഉടന്‍ തന്നെ കട്ട് ചെയ്ത് നമ്പര്‍ സേവ് ചെയ്യും. പിന്നെ ആ നമ്പറിലേക്ക് വാട്‌സ്ആപ്പ് വഴിയോ എസ്എംഎസ് വഴിയോ അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നതായിരുന്നു ഇയാളുടെ രീതി.
മകളുടെ നമ്പരിലേക്ക് തുടര്‍ച്ചായി കോളുകളും സന്ദേശങ്ങളും വന്നതിനെത്തുടര്‍ന്ന് തിരികെ വിളിച്ചപ്പോള്‍ യുവതികളോട് സംസാരിക്കുന്നതിനേക്കാള്‍ ആന്റിമാരോട് സംസാരിക്കാനാണ് താല്പര്യമെന്ന് ഇയാള്‍ പറഞ്ഞതായി ഒരു പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു.
അഞ്ചാം ക്ലാസില്‍ പഠനം ഉപേക്ഷിച്ചയാളാണ് ഖാലിദ് . ഇയാളുടെ പക്കല്‍ നിന്നും രണ്ട് മൊബൈല്‍ ഫോണുകളും മൂന്ന് സിം കാര്‍ഡുകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. വ്യാജ ഐഡികള്‍ ഉപയോഗിച്ചായിരുന്നു ഇയാള്‍ സിം കാര്‍ഡുകള്‍ സംഘടിപ്പിച്ചിരുന്നത്. ഫോണുകളില്‍ 2100 ഓളം സ്ത്രീകളുടെ നമ്പറുണ്ടായിരുന്നു. A, A+, A++ എന്ന കോഡുകളിലായിരുന്നു സിമ്മില്‍ നമ്പര്‍ സൂക്ഷിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു.
ഇയാള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 354 A/506/509/420/468/471 എന്നീ വകുപ്പുകള്‍ പ്രകാരവും ഐ.ടി ആക്ടിന്റെ 67/67 A വകുപ്പുകള്‍ പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Post Your Comments