IndiaNews

മാദ്ധ്യമ പ്രവര്‍ത്തകനെതിരെ ഭീഷണിയുമായി ലാലുവിന്‍റെ പുത്രന്‍

പട്ന: ബീഹാര്‍ ആരോഗ്യമന്ത്രിയും ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവിന്‍റെ മകനുമായ തേജ് പ്രതാപ് യാദവ് വാര്‍ത്താചാനല്‍ റിപ്പോര്‍ട്ടറെ ഭീഷണിപ്പെടുത്തിക്കൊണ്ട് പുതിയ വിവാദത്തിന് തിരികൊളുത്തി.

രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) എന്ന തങ്ങളുടെ പാര്‍ട്ടിയുടെ 20-ആം വാര്‍ഷികം ആഘോഷിക്കുന്ന ചടങ്ങില്‍ അച്ഛന്‍ ലാലുപ്രസാദ് യാദവിനും സഹോദരനും ബീഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവിനും ഒപ്പം സംബന്ധിക്കവെയാണ് തേജ് പ്രതാപ് മാദ്ധ്യമപ്രവര്‍ത്തകനെതിരെ ഭീഷണി മുഴക്കിയത്.

പാരിപാടികള്‍ടെ തേജ് പ്രതാപ് ഒരു മാദ്ധ്യമപ്രവര്‍ത്തകന്‍റെ ക്യാമറ ചോദിച്ചുവാങ്ങി സ്വയം ഫോട്ടോ എടുക്കാന്‍ ആരംഭിച്ചു. മറ്റൊരു മാദ്ധ്യമപ്രവര്‍ത്തകന്‍ ആര്‍ജെഡി നേതാവിന്‍റെ ഈ ഉദ്യമം അയാളുടെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയത് ഇഷ്ടപ്പെടാതെ വന്ന തേജ് പ്രതാപ് എടുത്ത ഫോട്ടോകള്‍ ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ മാദ്ധ്യമ പ്രവര്‍ത്തകന്‍ അത് അനുസരിക്കാന്‍ തയാറായില്ല. കൂടുതല്‍ കുപിതനായ തേജ് പ്രതാപ് മാദ്ധ്യമപ്രവര്‍ത്തകനെതിരെ നിയമനടപടികള്‍ സ്വീകരിക്കും എന്ന് പറഞ്ഞ് ഭീഷണി മുഴക്കിക്കൊണ്ട് ചെന്നപ്പോള്‍ മറ്റ് മാദ്ധ്യമപ്രവര്‍ത്തകരും ഇടപെടുകയും തേജ് പ്രതാപ് ശാന്തനായില്ലെങ്കില്‍ തങ്ങള്‍ ഒന്നടങ്കം ആഘോഷച്ചടങ്ങ്‌ ബഹിഷ്കരിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു.

സ്ഥിതി വഷളാകുന്നത് കണ്ട ലാലുപ്രസാദ് ഇടപെടുകയും തേജ് പ്രതാപിനെ ശാന്തനാക്കുകയും ചെയ്തു. പക്ഷേ, ലാലുവും മാദ്ധ്യമപ്രവര്‍ത്തകനോട് അയാളുടെ ക്യാമറയില്‍ എടുത്ത ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടപ്പോള്‍ മാദ്ധ്യമപ്രവര്‍ത്തകന്‍ വിസമ്മതിക്കുകയും, വേദി വിട്ടിറങ്ങി പുറത്തേക്ക് പോവുകയും ചെയ്തു.

പക്ഷേ, തന്‍റെ ആളുകളെ അയച്ച് റിപ്പോര്‍ട്ടറെ തിരികെവിളിപ്പിച്ച ലാലു വേദിയില്‍ വച്ച് തേജ് പ്രതാപിനേയും മാദ്ധ്യമ പ്രവര്‍ത്തകനേയും പരസ്പരം ഹസ്തദാനം ചെയ്യിപ്പിച്ചതോടെ രംഗം ശാന്തമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button