ഇറാഖിലെ യുദ്ധഭൂമിയില്‍ നിന്ന് ഓടി രക്ഷപെടാന്‍ ശ്രമിച്ച തങ്ങളുടെ ഏഴു പോരാളികളെ ഇസ്ലാമിക് സ്റ്റേറ്റ് ശിക്ഷിച്ചത് പൈശാചികമായ രീതിയില്‍. ഏഴു പേരേയും ജീവനോടെ തിളപ്പിച്ച് കൊണ്ടാണ് ഐഎസ് മനസ്സാക്ഷി മരവിച്ചു പോകുന്ന ശിക്ഷ നടപ്പിലാക്കിയത്.
സലാഹുദ്ദീന് പ്രവിശ്യയിലെ ഷര്കത്തില് നിന്നാണ് ഈ ഏഴു പേരും ഓടി രക്ഷപെടാന്‍ ശ്രമിച്ചത്. ഇവരെ പിടികൂടിയ ഐഎസ് തിങ്കളാഴ്ചയാണ് അതിക്രൂരമായ രീതിയില്‍ തങ്ങളുടെ ശിക്ഷാവിധി നടപ്പിലാക്കിയത്. കൈകാലുകള്‍ ബന്ധിച്ച് രക്ഷപെടാന്‍ യാതൊരു സാധ്യതയും ഇല്ലാതാക്കിയ ശേഷമാണ് ഇവരെ വെള്ളം തിളച്ചു കൊണ്ടിരുന്ന ഒരു കുട്ടകത്തിലേക്ക് എറിഞ്ഞ് പൈശാചികമായ രീതിയില്‍ വധിച്ചത്. തദ്ദേശീയരായ ആളുകളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാദ്ധ്യമങ്ങളാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.
Post Your Comments