ന്യൂഡല്‍ഹി: നരേന്ദ്രമോദി ഗവണ്മെന്‍റിന്‍റെ രണ്ടാം മന്ത്രിസഭാ പുനസംഘടനയില്‍ മന്ത്രിസ്ഥാനം ലഭിച്ച രണ്ട് എംപിമാര്‍ സത്യപ്രതിജ്ഞയ്ക്കായി രാഷ്ട്രപതിഭവനിലേക്ക് എത്തിയത് സൈക്കിളില്‍.
രാജസ്ഥാനിലെ ബിക്കാനീറില്‍ നിന്നുള്ള എംപിയായ അര്‍ജുന്‍ മെഘ്വാളും, ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭാ എംപിയായ മന്‍സുഖ് മാണ്ഡവ്യയുമാണ് മന്ത്രിമാരായി ചുമതലയേറ്റെടുക്കാനുള്ള സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ സൈക്കിളില്‍ എത്തി ഏവരേയും അത്ഭുതപ്പെടുത്തിയത്.
ഇരുവര്‍ക്കും സംസ്ഥാന ചുമതലയുള്ള മന്ത്രിസ്ഥാനം ആണ് ലഭിച്ചത്. അര്‍ജുന്‍ മേഘ്വാള്‍ ധനകാര്യ-കോര്‍പ്പറേറ്റ് കാര്യങ്ങളുടെ സംസ്ഥാന ചുമതലയുള്ള മന്ത്രിയായപ്പോള്‍, മന്‍സുഖ് മാണ്ഡവ്യയ്ക്ക് ലഭിച്ചത് റോഡ് ഗതാഗതം, ഹൈവേ, ഷിപ്പിംഗ്, കെമിക്കല്‍സ്-ഫെര്‍ട്ടിലൈസേഴ്സ് എന്നീ വകുപ്പുകളുടെ സംസ്ഥാന ചുമതലയാണ്.
അര്‍ജുന്‍ മേഘ്വാള്‍ പാര്‍ലമെന്‍റിലേക്കും സ്ഥിരം സൈക്കിള്‍ ചവിട്ടി വരുന്ന സ്വഭാവമുള്ളയാളാണ്.
Post Your Comments