കൊച്ചി : ഭിന്നലിംഗക്കാര്‍ക്ക് കൊച്ചി മെട്രോയില്‍ ജോലി നല്‍കാന്‍ തീരുമാനം. ഭിന്നലിംഗക്കാര്‍ക്കെതിരെ നിരന്തരം ആക്രമണങ്ങള്‍ ഉണ്ടാവുകയും ഇവര്‍ക്ക് ജോലിനല്‍കാന്‍ പലരും തയാറാകാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് തീരുമാനം.
കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ്, സിറ്റി പൊലീസ് കമ്മിഷണര്‍ എം പി ദിനേശ് എന്നിവര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം കൈക്കൊണ്ടത്. ജോലി നല്‍കുന്നത് സംബന്ധിച്ച് പദ്ധതി തയാറാക്കും. ഇതിനാവശ്യമായ സ്കില്‍ ട്രെയിനിംഗ് കൊച്ചി പൊലീസ് നല്‍കും.
Post Your Comments