KeralaNews

ഡിഫ്തീരിയ പ്രതിരോധപ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്നവർക്കെതിരെ നിയമനടപടി

മലപ്പുറം :മലപ്പുറത്ത് ഡിഫ്തീരിയ പ്രതിരോധപ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്നവരുടെ പട്ടിക തയാറാക്കി സര്‍ക്കാരിന് കൈമാറുമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.രമേശ്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പല ശ്രമങ്ങള്‍ നടത്തിയിട്ടും ജില്ലയിലെ ഡിഫ്തീരിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുന്നു. ഈ സാഹചര്യത്തിലാണ് ഇങ്ങനെയൊരു നീക്കം. ജില്ലാ ഭരണകൂടത്തിനും സര്‍ക്കാരിനും ഈ പട്ടിക കൈമാറി നിയമനടപടി എടുക്കും. വാക്സിനേഷനെ എതിര്‍ക്കുന്ന ചില മത, സാമുദായിക സംഘടനാ നേതാക്കളെ ഇനിയുളള പ്രതിരോധ യജ്ഞത്തില്‍ മുന്നില്‍ നിര്‍ത്തുകയാണ് ഉദ്യോഗസ്ഥരുടെ അടുത്ത ലക്ഷ്യം.

ഡിഫ്തീരിയ ബാധിക്കാതിരിക്കാന്‍ എല്ലാ ആരോഗ്യ പ്രവര്‍ത്തകരും പ്രതിരോധ കുത്തിവയ്പ് നിര്‍ബന്ധമായും എടുക്കണമെന്ന് കോഴിക്കോട് ഡിഎംഒ നിര്‍ദ്ദേശം നല്‍കി.

shortlink

Post Your Comments


Back to top button