പൂനെ : പൂനെയില്‍ മകളെ രണ്ടാനമ്മ സെക്‌സ് റാക്കറ്റിന് വിറ്റു. 20,000 രൂപയ്ക്കാണ് 26-കാരിയായ മകളെ രണ്ടാനമ്മ വിറ്റത്. പൂനെയിലെ അതിര്‍ത്തി പ്രദേശമായ കത്ത് രാജിനു സമീപമുളള വീട്ടിലായിരുന്നു ഇവരെ പാര്‍പ്പിച്ചിരുന്നത്. മറ്റു നാലു യുവതികളെയും ഇടപാടുകാരന്‍ ഇവര്‍ക്കൊപ്പം താമസിച്ചിപ്പിച്ചിരുന്നു. ജൂണ്‍ 29 ന് തടങ്കലില്‍ നിന്നും രക്ഷപ്പെട്ട യുവതി പ്രദേശവാസികളുടെ സഹായം തേടുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു. സംഭവത്തില്‍ പ്രതികളായ രണ്ടാനമ്മയ്ക്കും സുഹൈല്‍ എന്ന സെക്‌സ് റാക്കറ്റ് ഇടപാടുകാരനുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
ബംഗ്ലാദേശ് സ്വദേശിയായ യുവതി വളരെക്കാലമായി രണ്ടാനമ്മയുടെ ഉപദ്രവം സഹിച്ചുകഴിയുകയായിരുന്നു. വേശ്യാവൃത്തിയ്ത്ത് വഴങ്ങാത്തതിനാല്‍ യുവതിയ്ക്ക് ശാരീരികോപദ്രവവും പതിവായിരുന്നതായി പരാതിയില്‍ പറയുന്നു. ഇതിനിടയിലാണ് രണ്ടാനമമ്മ സുഹൈല്‍ എന്ന സെക്‌സ് റാക്കറ്റ് ഇടപാടുകാരന് യുവതിയെ വിറ്റത്. ഭാഷ അറിയാത്തതിനാല്‍ യുവതിയുടെ സ്വദേശം ബംഗ്ലാദേശില്‍ എവിടെയാണെന്നോ തടവിലാക്കപ്പെട്ടത് ഏതുസ്ഥലത്താണെന്നോ ഇനിയും കൃത്യമായി അറിയാന്‍ കഴിഞ്ഞിട്ടില്ല. യുവതിയിപ്പോള്‍ പൂനെ ആസ്ഥാനമായുളള എന്‍ജിഒയുടെ സംരക്ഷണയിലാണ്
Post Your Comments