NewsIndia

ഐഎസ് തീവ്രവാദികളെ സഹായിക്കാന്‍ പോയ ഒവൈസിക്കിട്ട് പണികിട്ടി!

ഹൈദരാബാദ്: ഹൈദരാബാദില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റ് ചെയ്ത ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ള അഞ്ച് തീവ്രവാദികള്‍ക്കും നിയമസഹായം നല്‍കാനുള്ള തീരുമാനം ഹൈദരാബാദ് എംപി അസദുദ്ദീന്‍ ഒവൈസിയെ വെട്ടിലാക്കി. ഹൈദരാബാദില്‍ ഒരു പോലീസ് കേസും, മീററ്റിലെ ഒരു കോടതിയില്‍ രാജ്യദ്രോഹക്കുറ്റം ചുമതിയുള്ള പരാതിയുമാണ് ഇതേത്തുടര്‍ന്ന്‍ ഒവൈസിക്കെതിരെ രജിസ്റ്റര്‍ ആയിരിക്കുന്നത്.

ബിജെപിയും ജെഡി(യു)വും ഒവൈസിക്കെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. ഒവൈസിയെ ഉടനടി അറസ്റ്റ് ചെയ്യണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഒവൈസി രാജ്യത്തെ “ഒറ്റു കൊടുക്കുകയാണെന്നും, തീവ്രവാദികളെ സഹായിക്കുന്ന ഒവൈസിക്കെതിരെ ഉടനടി നടപടി സ്വീകരിക്കണം” എന്നുമാണ് ബിജെപി ആവശ്യപ്പെട്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button