ദില്ലി: ബംഗളൂരു സ്ഫോടനക്കേസില്‍ ജാമ്യവ്യസ്ഥയില്‍ ഇളവ് ലഭിച്ച പിഡിപി നേതാവ് അബ്ദുല്‍ നാസര്‍ മഅദനി ഇന്ന് കേരളത്തിലെത്തും. രോഗബാധിതനായ അമ്മയെ സന്ദര്‍ശിക്കുന്നതിനാണ് സുപ്രീം കോടതി ഉത്തരവ് പ്രകാരം അബ്ദുല്‍ നാസര്‍ മഅദനിക്ക് എന്‍ഐഎ കോടതി ഇളവ് അനുവദിച്ചത്. എട്ട് ദിവസം മഅദനി കേരളത്തിലുണ്ടാവും. കര്‍ണ്ണാടക പൊലീസാണ് മഅദനിക്ക് കേരളത്തിലും സുരക്ഷ ഒരുക്കുക.
ഉച്ചക്ക് ശേഷം രണ്ട് മണിയോടെയായിരിക്കും മഅദനി നെടുമ്പാശേരിയില്‍ എത്തുക.
Post Your Comments