തിരുവനന്തപുരം; സിദ്ധിഖ് കാപ്പന് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കുന്നതിനും ജീവന്‍ രക്ഷിക്കുന്നതിനും കേരളാ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് അടിയന്തിര ഇടപെടല്‍ ഉണ്ടാകണമെന്ന് അബ്ദുള്‍ നാസര്‍ മഅദനി. രാഹുല്‍ഗാന്ധി ഉള്‍പ്പെടെയുള്ള എം.പി മാര്‍ അടിയന്തിരമായി രാഷ്ട്രപതിയുടെ ശ്രദ്ധയില്‍ ഈ വിഷയം കൊണ്ടുവന്ന് ഇടപെടല്‍ നടത്തിക്കണം.സിദ്ദീഖ് കാപ്പന്റെ ആരോഗ്യനില അതീവഗുരുതരമായ അവസ്ഥയിലാണെന്നും ആശുപത്രിയിലെ കിടക്കയില്‍പോലും ചങ്ങലയില്‍ ബന്ധിച്ചാണ് അദ്ദേഹത്തെ കിടത്തിയിരിക്കുന്നതെന്നും വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന, ഒരു കുറ്റവും തെളിയിക്കപ്പെട്ടിട്ടില്ലാത്ത ഒരു റിമാന്റ് തടവുകാരന് ലഭിക്കേണ്ട പ്രാഥമിക അവകാശത്തിന്റെ ലംഘനമാണ് ഇതെന്നും മഅദനി ഫേസ്ബുക്കില്‍ കുറിച്ചു.
Read Also : കാപ്പന് മികച്ച ചികിത്സലഭ്യമാക്കണം; ചീഫ് ജസ്റ്റിസിന് കത്ത് നൽകി കെ സുധാകരൻ, മുഖ്യമന്ത്രി ഇടപെടണമെന്ന് മുനവറലി
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
കിരാത നിയമമായ യു.എ.പി.എ ചുമത്തപ്പെട്ട് യു.പി യില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന മലയാളി മാദ്ധ്യമ പ്രവര്‍ത്തകനായ സിദ്ദീഖ് കാപ്പന്റെ ആരോഗ്യനില അതീവഗുരുതരമായ അവസ്ഥയിലാണെന്നും ആശുപത്രിയിലെ കിടക്കയില്‍പോലും ചങ്ങലയില്‍ ബന്ധിച്ചാണ് അദ്ദേഹത്തെ കിടത്തിയിരിക്കുന്നതെന്നും വാര്‍ത്തകള്‍ പുറത്ത് വന്നു കൊണ്ടിരിക്കുന്നു.ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന,ഒരു കുറ്റവും തെളിയിക്കപ്പെട്ടിട്ടില്ലാത്ത ഒരു റിമാന്റ് തടവുകാരന് ലഭിക്കേണ്ട പ്രാഥമിക അവകാശത്തിന്റെ ലംഘനമാണ് ഇത്.
മലയാളിയും മാദ്ധ്യമ പ്രവര്‍ത്തകനുമായ അദ്ദേഹത്തിന് എത്രയും പെട്ടെന്ന് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കുന്നതിനും ജീവന്‍ രക്ഷിക്കുന്നതിനും കേരളാ ഗവണ്മെന്റിന്റെ ഭാഗത്തു നിന്ന് അടിയന്തിര ഇടപെടല്‍ ഉണ്ടാകണം ഒപ്പം കേരളത്തില്‍ നിന്നുള്ള ശ്രീ. രാഹുല്‍ഗാന്ധി ഉള്‍പ്പെടെയുള്ള എം.പി മാര്‍ അടിയന്തിരമായി രാഷ്ട്രപതിയുടെ ശ്രദ്ധയില്‍ ഈ വിഷയം കൊണ്ടുവന്ന് ഇടപെടല്‍ നടത്തിക്കണം. ഇത് ഒരു മലയാളി പൗരന്റെ ജീവന്റെ പ്രശ്‌നമാണ് മനുഷ്യത്വത്തിന്റെ പ്രശ്‌നമാണ്. ഒപ്പം മുഴുവന്‍ സഹോദരങ്ങളും ആത്മാര്‍ത്ഥമായി അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
Post Your Comments