
ധാക്ക: ബംഗ്ലാദേശിലെ ഹോളി ആര്‍ട്ടിസന്‍ റസ്റ്റോറന്റ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ആക്രമണത്തിന്റെ ഫോട്ടോകള്‍ മോഷ്ടിച്ച് ഐ.എസ്. ബംഗ്ലാദേശില്‍ 20 പേരുടെ മരണത്തിനിരയാക്കിയ ആക്രമണത്തിന്റെ ഫോട്ടോകള്‍ ഐ.എസ് ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്തത് സിറിയയിലേയും ബാഗ്ദാദിലേയും സ്ഫോടനത്തിന്റെ ഫോട്ടോകള്‍.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തിരുന്നുവെങ്കിലും, രാജ്യത്ത് ഐ.എസിന് വേരുകളില്ലെന്നറിയിച്ച ബംഗ്ലാദേശ് ഐ.എസിന്റെ വാദങ്ങളെ പാടേ തള്ളിക്കളയുകയും ചെയ്തു.
ഐ.എസ് മുന്‍പ് സിറിയയില്‍ നടത്തിയ സ്ഫോടനത്തിന്റെ ചിത്രങ്ങളാണ് ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്തതെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേക്ക് ഹസീനയുടെ രാഷ്ട്രീയ ഉപദേഷ്ടാവ് എച്ച്.ടി ഇമാം വ്യക്തമാക്കി. ഇതോടെ ആഗോള തലത്തില്‍ ശ്രദ്ധയാകര്‍ഷിക്കാനുള്ള ശ്രമമാണ് ഐ.എസിന്റേതെന്നാണ് ബംഗ്ലാദേശ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.
Post Your Comments