Kerala

എന്‍ജിന്‍ നിലച്ചു; തിരുവനനന്തപുരത്ത് പൈലറ്റിന്റെ മനസാന്നിധ്യം കൊണ്ട് ഒഴിവായത് വന്‍ വിമാനദുരന്തം

തിരുവനനന്തപുരം ● തിരുവനനന്തപുരത്ത് എന്‍ജിന്‍ നിലച്ച വിമാനം മനസാന്നിധ്യം കൈവിടാതെ പൈലറ്റ്‌ സുരക്ഷിതമായി തിരിച്ചറക്കി. ഞായറാഴ്ച പുലര്‍ച്ചെ 4.40 ന് തിരുവനനന്തപുരത്ത് നിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട എത്തിഹാദ് വിമാനമാണ് അപകടത്തില്‍പ്പെട്ടത്. പറന്നുയര്‍ന്ന് ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ എയര്‍ബസ് A 320 ഇനത്തിലുള്ള വിമാനത്തിന്റെ എന്‍ജിനുകളില്‍ ഒന്ന് നിലയ്ക്കുകയായിരുന്നു. അപ്പോഴേക്കും വിമാനം 35 കിലോമീറ്റര്‍ പിന്നിട്ടുകഴിഞ്ഞിരുന്നു. ഉടന്‍ തന്നെ ഒരു എന്‍ജിന്റെ പ്രവര്‍ത്തനം പാടെനിലച്ചതായും വിമാനം അപകടനിലയിലാണെന്നും കാട്ടി പൈലറ്റ് നീറ്റോ തിരുവനനന്തപുരം എയര്‍ട്രാഫിക് കണ്‍ട്രോളിലേക്ക് സന്ദേശമയച്ചു. വിമാനം അടിയന്തരമായി തിരിച്ചിറക്കിയേ മതിയാവൂ എന്നും തനിക്ക് ഇനി ഒന്നിനും പറ്റാത്ത സാഹചര്യമാണെന്നും സന്ദേശത്തില്‍ പൈലറ്റ്‌ അറിയിച്ചു.

Ethihad

തുടര്‍ന്ന് വിമാനത്തിന് തിരിച്ചിറങ്ങാന്‍ എ.ടി.സി അനുമതി നല്‍കുകയും വിമാനത്താവളത്തില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു. വിമാനത്താവളത്തില്‍ ഏത് അടിയന്തര സാഹചര്യവും നേരിടാനായി സജ്ജീകരണമൊരുക്കി. എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ഫയര്‍എന്‍ജിന്‍, ആംബുലന്‍സ് അടക്കമുള്ള സംവിധാനവും സജ്ജമാക്കി നിര്‍ത്തി. സി.ഐ.എസ്.എഫ് , സി.ആര്‍.പി.എഫ് കമാന്‍ഡോകളേയും റണ്‍വേയ്ക്ക് സമീപം വിന്യസിച്ചു. വിമാനം ലാന്‍ഡ് ചെയ്യുന്ന മുട്ടത്തറ വള്ളക്കടവ് മുതല്‍ ഓള്‍ സെയിന്റ്‌സ് കോളേജ് വരെയുള്ള ഭാഗങ്ങളില്‍ നാല് ഫയര്‍ എന്‍ജിനുകള്‍ വിന്യസിച്ചു. തുടര്‍ന്ന് 5.04 ഓടെ വിമാനം സുരക്ഷിതമായി നിലത്തിറക്കി. ആശങ്കയുടെ നിമിമിഷങ്ങള്‍ക്ക് ഇതോടെ അന്ത്യമായി.

82 യാത്രക്കാരും 4 ജീവനക്കരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. യാത്രക്കാരെ നഗരത്തിലെ ഹോട്ടലിലേക്ക് മാറ്റി. പിന്നീട് യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ അബുദാബിയിലേക്ക് കൊണ്ട് പോയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button